രാഹുൽ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് ചെന്നിത്തല

Rahul and chennithala

 

തിരുവനന്തപുരം: രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സാമ്പത്തിക ഭദ്രതയും ഫെഡറല്‍ ഭരണ സംവിധാനങ്ങളും അതീവ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍, ശക്തമായ ദേശീയ ബദലിനു രൂപം നല്‍കാന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ഒരു തരത്തിലുമുള്ള പ്രതീക്ഷയും പ്രേരണയുമില്ലാത്തവരായി ജനങ്ങള്‍ മാറിയിരിക്കുന്നു. മുന്നോട്ടുള്ള യാത്രയ്ക്ക് അഭിനിവേശവും ഉള്‍പ്രേരണയുമില്ലാതെ, കേവലം ഭൂതകാലത്തിന്‍റെ തടവറയില്‍ അഭയം തേടേണ്ട അവസ്ഥയിലാണ് ജനങ്ങളെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ, “ഇന്ത്യയെ കണ്ടെത്തല്‍” എന്ന വിഖ്യാത കൃതി ഉദ്ധരിച്ച് ചെന്നിത്തല രാഹുലിനെ ഓര്‍മിപ്പിച്ചു.

താങ്കളുടെ മുത്തച്ഛന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നേതൃത്വത്തിലുള്ള ഭരണഘടനാ ശില്പികള്‍ വളരെ കരുതലോടെ തയാറാക്കിയ നമ്മുടെ ഭരണഘടനയുടെ അന്തഃസത്ത തന്നെ ഇപ്പോഴത്തെ ഭരണാധികാരികൾ ആസൂത്രിതമായി ദുർബലപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. പണ്ഡിറ്റ്ജി എഴുതിയതുപോലെ, പ്രതീക്ഷയിൽ നിന്നും ദേശീയതയുടെ ചൈതന്യത്തിൽ നിന്നും നമ്മള്‍ ക്രമേണ അകലുകയാണ്.

Also read:  ബിജെപി പുന:സംഘടനയിൽ പരസ്യ പ്രതിഷേധവുമായി ശോഭാ സുരേന്ദ്രൻ

ഭരണഘടന, പാർലമെന്‍ററി ജനാധിപത്യം, ഫെഡറലിസം, മതേതരത്വം തുടങ്ങിയവ ദുർബലപ്പെടുത്താന്‍ കരുതിക്കൂട്ടിയുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്. ഈ രാജ്യത്തെ സമാധാനപ്രേമികളായ മുഴുവന്‍ ജനങ്ങളെയും നിരാശപ്പെടുത്തുന്ന ഇത്തരം നടപടികള്‍ ഒരിക്കലും അനുവദിക്കാന്‍ കഴിയുന്നതല്ല- ചെന്നിത്തല ചൂണ്ടിക്കാട്ടി.

രാജ്യത്തിന്‍റെ സനാതന മൂല്യങ്ങളെയാണ് സാമ്പത്തികസ്വാധീനവും അധികാര ദുർവിനിയോഗവും മൂലം നരേന്ദ്ര മോദി- അമിത് ഷാ കൂട്ട് കെട്ട് വെല്ലുവിളിക്കുന്നത്. അവര്‍ ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ തന്നെ ഇല്ലാതാക്കുന്നു. കർണാടകയിലും മധ്യപ്രദേശിലും ജനങ്ങള്‍ തെരഞ്ഞെടുത്ത കോൺഗ്രസ് സർക്കാരുകളെപ്പോലും അവര്‍ പണം മുടക്കി അട്ടിമറിച്ചു. രാജസ്ഥാനിലും സമാനമായ നീക്കങ്ങളുണ്ടായി. എന്നാല്‍ രാഹുലിന്‍റെ അവസരോചിതമായ നടപടി മൂലം രാജസ്ഥാനില്‍ അശോക് ഗേലോട്ടിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ നിലനിര്‍ത്താനായെന്ന് ചെന്നിത്തല കത്തില്‍ ഓര്‍മിപ്പിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പ്രവർത്തകരും പാര്‍ട്ടി വിട്ടു പോകുന്നതില്‍ നിന്ന് തടയാന്‍ താങ്കളുടെ നേതൃത്വം മൂലം കഴിയുമെന്നതിന് ഉദാഹരണമാണ് രാജസ്ഥാനില്‍ പാര്‍ട്ടിക്കുണ്ടായ ഉജ്വലമായ മടങ്ങിവരവ്. ഇതു നിലനിര്‍ത്തേണ്ടതുണ്ട്.

അഭൂതപൂർവമായ ഒരു പ്രതിസന്ധിയിലൂടെയാണു പാര്‍ട്ടി കടന്നുപോകുന്നത്. ഈ പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടി നൗക യഥാവിധി നിയന്ത്രിച്ചു നയിക്കാന്‍ അനാരോഗ്യം പോലും വകവയ്ക്കാതെ മാഡം സോണിയ ഗാന്ധി ഏറെ ബുദ്ധുമുട്ടുകയാണ്. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളും വക്രതയും മറികടക്കാന്‍, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനു താങ്കളുടെ യുവത്വവും ചലനാത്മകവുമായ നേതൃത്വം വളരെ അത്യാവശ്യമാണെന്നും കത്തില്‍ പറയുന്നു.

Also read:  പിണറായി സര്‍ക്കാരിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

2019 ലെ ദേശീയ തെരഞ്ഞെടുപ്പിൽ യുപിഎയുടെ പരാജയത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനം രാജി വച്ചതു വഴി വളരെ ഉന്നതമായ രാഷ്‌ട്രീയ കുലീനത്വമാണ് താങ്കള്‍ കാണിച്ചത്. അന്നെടുത്ത തീരുമാനത്തില്‍ നിന്ന് താങ്കള്‍ പിന്തിരിയാന്‍ സമയമായി. അടുത്ത ഒന്‍പതു മാസങ്ങള്‍ക്കുള്ളില്‍ ബീഹാറിലേക്കും മറ്റ് അഞ്ച് സംസ്ഥാനങ്ങളിലേക്കും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ഈ സമയത്ത് രാഹുല്‍ ഗാന്ധിയുടെ ഊര്‍ജസ്വലമായ നേതൃത്വം പാര്‍ട്ടിക്ക് ആവശ്യമുണ്ട്. താങ്കള്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് കാണാന്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ഏറെ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്. അത് പാര്‍ട്ടിക്ക് അനിതരസാധാരണമായ ഊര്‍ജം പകരും.

നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണത്തിന് ഏകബദല്‍ രാഹുൽ ഗാന്ധി മാത്രമാണ്. ചില മുഖ്യധാരാ മാധ്യമങ്ങൾ പോലും പക്ഷപാതപരവും ഏകപക്ഷീയവുമായ നിലപാടുകള്‍ കൈക്കൊള്ളുന്ന ഈ കാലഘട്ടത്തിൽ, മോദി – അമിത് ഷാ അച്ചുതണ്ടിനെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്കു മാത്രമാണ് വിജയിക്കാന്‍ കഴിയുന്നത്.

Also read:  മസ്കിന്റെ അതിവേഗ ഇന്റർനെറ്റ് ഉടൻ ഇന്ത്യയിൽ; സേവനം കുഞ്ഞൻ ഡിഷ് ആന്റിന വഴി, എന്താണ് മെച്ചം?

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിലും സിഎഎയിലും ഇന്തോ-ചൈന നയതന്ത്രത്തിലുമൊക്കെ വലിയ വീഴ്ചയാണ് മോദി സര്‍ക്കാര്‍ വരുത്തിയത്. ഇവയൊക്കെ പരിഹരിക്കുന്നതിനും രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത സംരക്ഷിക്കുന്നതിനും മതേതരവും ജനാധിപത്യപരവുമായ ഘടന നിലനിര്‍ത്തുന്നതിലുമൊക്കെ രാജ്യം പ്രതീക്ഷയോടു നോക്കുന്നത് നെഹ്റു കുടുംബത്തെയാണ്. നരേന്ദ്ര മോദി ഉയര്‍ത്തുന്ന വെറുപ്പിന്‍റെ വെല്ലുവിളികളല്ല, രാഹുല്‍ ഗാന്ധി മുഴക്കുന്ന സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും കരുതലാണ് ഇന്നത്തെ ഇന്ത്യക്ക് ആവശ്യം. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ നേതൃത്വം രാജ്യം ആഗ്രഹിക്കുന്നത്.

കോണ്‍ഗ്രസ് മാത്രമല്ല, രാജ്യത്തെ മുഴുവന്‍ മതേതര, ലിബറൽ പൗരന്മാരും രാഹുലിന്‍റെ നേതൃത്വത്തിനായി കാത്തിരിക്കുന്നു. അവരുടെ പ്രതീക്ഷ നിലനിര്‍ത്തേണ്ട സമയമാണിത്. ഈ സാചര്യത്തില്‍ രാജ്യത്തിന്‍റെ സനാതന മൂല്യങ്ങള്‍ നിലനിര്‍ത്താനും ജനാഭിലാഷങ്ങള്‍ മുറുകെപ്പിടിക്കാനും പാര്‍ട്ടിയെ കരുത്തോടെ നയിക്കാനും രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »