തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. കേസ് സിബിഐയ്ക്ക് കൈമാറാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെച്ചതായും ചെന്നിത്തല പറഞ്ഞു. സ്പ്രിന്‍ക്ലര്‍, ബെവ്‌കോ, ഇ മൊബിലിറ്റി മുതല്‍ എല്ലാ അഴിമതികളിലും സംരക്ഷിച്ചു. രവിശങ്കറിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി തന്നിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഭയന്നാണെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും തരംതാണ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.