കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ കെ.സുധാകരനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല. കെ.സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും, പറഞ്ഞത് മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെക്കുറിച്ചാണെന്നും ചെന്നിത്തല വ്യക്തമാക്കി. വിഷയത്തില്‍ താന്‍ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല. തന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം മുന്‍ എംപിമാരുടേയും എംഎല്‍എമാരുടേയും ബന്ധുക്കള്‍ക്ക് ജോലി നല്‍കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. അഴിമതിയും സ്വജന പക്ഷപാതവും സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.











