തിരുവനന്തപുരം: ലൈഫ് കേസില്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത് വിചിത്ര നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഫ്‌സിആര്‍എ ലംഘനം അന്വേഷിക്കാന്‍ സര്‍ക്കാര്‍ സിബിഐയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇതിന്റെ രേഖകള്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.
2017 ജൂണ്‍ 13നാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സിബിഐ അപേക്ഷ അനുവദിച്ചായിരുന്നു വിജ്ഞാപനം. അനുമതി നല്‍കിയ സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ സിബിഐയെ എതിര്‍ത്ത് കോടതിയെ സമീപിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റം അപഹാസ്യമെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് ലൈഫ് മിഷനിലെ ഓരോ നടപടികളും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.











