കാസര്‍ഗോഡ്: അന്തസുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിക്കരുതെന്നും ചെന്നിത്തല തുറന്നടിച്ചു. കാസര്‍ഗോഡ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മകന്‍ ബിനീഷ് കോടിയേരി മയക്കു മരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടും കോടിയേരി ബാലകൃഷ്ണനോ പിണറായി സര്‍ക്കാരോ അറിഞ്ഞില്ലെന്ന വാദം കള്ളമാണ്. ബിനീഷ് വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു എന്നതിന്റെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.
ബിനീഷിന്റെ വസതിയില്‍ നടക്കുന്ന പരിശോധന സിപിഎമ്മിന്റെ ജീര്‍ണതയുടെ തെളിവാണ്. ആദര്‍ശം പ്രസംഗിക്കുകയും അധോലോക പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.










