Web Desk
പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍
പച്ച മാങ്ങ മധുര പാനകം
—————————————
1) അധികം പുളിയില്ലാത്ത പച്ചമാങ്ങ- 1കിലോ
2) കാന്താരി മുളക്- രണ്ട് എണ്ണം
3) കറുത്ത കസ്‌കസ് ( കുതിര്‍ത്തത്)- 2 ടേബിള്‍ സ്പൂണ്‍
4) വെള്ളം- രണ്ട് ലിറ്റര്‍
5) പഞ്ചസാര- 1കിലോ
തയ്യാറാക്കുന്ന വിധം
മൂത്ത് പുളിയില്ലാത്തതും വാടാത്തതുമായ പച്ചമാങ്ങ നന്നായി തൊലി കളഞ്ഞ് ചെത്തിയെടുക്കുക. ഇതിലേക്ക് കാന്താരി മുളക് ചേര്‍ത്ത് വെള്ളം ഒഴിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. പഞ്ചസാര അടുപ്പില്‍ വെച്ച് അല്പം വെള്ളം ഒഴിച്ച് നന്നായി ഉരുക്കിയെടുക്കുക. ഈ പാനിയിലേക്ക് അടിച്ചുവെച്ച മാങ്ങാ ജ്യൂസ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് കസ്‌കസ് ചേര്‍ത്ത് സെര്‍വ് ചെയ്യാം.
ഈ പാനീയം നല്ലൊരു ഡിമോയിസ് ആണ് . കൂടാതെ ദാഹം ശമിക്കാനും ശരീരം തണുപ്പിക്കാനും ഉത്തമം.