ഡല്‍ഹി: വരുന്ന ബജറ്റില്‍ കോവിഡ് സെസ് ഏര്‍പ്പെടുത്താനുളള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഉയര്‍ന്ന വരുമാനമുളളവരിലാണ് അധിക നികുതി ചുമത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. കോവിഡ് വാക്‌സിന്‍ വിതരണത്തിനടക്കമുളള അധിക ചെലവുകള്‍ നേരിടാനാണ് സെസ് ഏര്‍പ്പെടുത്തുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പല സംസ്ഥാനങ്ങളിലും ഇതിനോടകം തന്നെ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് മാറ്റിവെക്കുകയായിരുന്നു. അതേസമയം കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും.