ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നാളെ വീണ്ടും ചര്‍ച്ച നടത്തും. ഇന്നലെ ഏഴ് മണിക്കൂറോളം നീണ്ട ചര്‍ച്ച ഫലം കാണാത്ത പശ്ചാത്തലത്തിലാണ് നാളെ വീണ്ടും ചര്‍ച്ച നടത്താനുള്ള തീരുമാനം.
വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചെങ്കിലും നിയമം പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. യോഗത്തില്‍ കേന്ദ്രം മുമ്പോട്ട് വച്ച നിര്‍ദേശങ്ങള്‍ ഇന്ന് സിംഘുവില്‍ ചേരുന്ന കര്‍ഷക സംഘടനകളുടെ യോഗം വിലയിരുത്തും.
വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിന തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജപ്പെട്ടത്.
കര്‍ഷകരുടെ ആശങ്ക അകറ്റാന്‍ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകള്‍ ഇറക്കാം എന്നതായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അത് കര്‍ഷക സംഘടനാ നേതാക്കള്‍ അംഗീകരിച്ചില്ല.