ഡല്‍ഹി: കൃഷി വിറ്റതിന്റെ പ്രത്യാഘാതമാണ് രാജ്യത്ത് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷം. ഈ സര്‍ക്കാരിന് വരുമാനത്തിനുളള ഏക മാര്‍ഗം വില്‍പനയാണെന്നും ഇന്ന് സര്‍ക്കാര്‍ അവതരിപ്പിച്ചതിനെ ബജറ്റെന്ന് വിളിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഇന്ത്യയെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തളളുന്ന ബജറ്റെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
കേന്ദ്ര ബജറ്റില്‍ ക്രിയാത്മകമായ ഒരു പ്രഖ്യാപനവും ഇല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കോവിഡില്‍ നിന്നും കരകയറാനുളള നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ലെന്നും സാമ്പത്തിക പ്രസ്താവന മാത്രമാണ് ബജറ്റെന്നും എംപിമാര്‍ ആരോപിച്ചു. കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് തുക അനുവദിച്ചത് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. രാഷ്ട്രീയമായ ഇടപെടലാണിതെന്നും കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പൊതുസമൂഹം തിരിച്ചറിയുമെന്നും ഹൈബി തുറന്നടിച്ചു.












