തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് സാധാരണ നിയമം തുടരും. കോവിഡ് പശ്ചാത്തലത്തില്‍ പുതിയ തസ്തികകള്‍ക്ക് മാത്രമാണ് നിയന്ത്രണമെന്ന് കേന്ദ്രം അറിയിച്ചു. ധനമന്ത്രാലയത്തിന്റെ നിര്‍ദേശം വിവാദമായതോടെയാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. അനുമതിയില്ലാതെ പുതിയ തസ്തിക പാടില്ലെന്നായിരുന്നു നിര്‍ദേശം.
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വേ തുടങ്ങിയവയുടെ നിയമന നടപടികള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ട്വിറ്ററില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. 2018ല്‍ നടത്തിയ കമ്പൈന്റ് ഗ്രാജ്വാറ്റ് ലെവല്‍ പരീക്ഷയുടെ ഫലം ഇതുവരെയും എസ്എസ്‌സി പ്രസിദ്ധീകരിച്ചിട്ടില്ല. #speakUpForSSCRailwayStudents എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങായിരുന്നു.











