ഡല്‍ഹി: ബജറ്റില്‍ കേരളത്തിന് പ്രത്യേക ഊന്നല്‍ നല്‍കി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് ഇത്തവണത്തെ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളുളളത്. ദേശീയപാത വികസനത്തിന് 65,000 കോടി രൂപ അനുവദിച്ചു. ഈ വര്‍ഷം 1100 കിലോമീറ്റര്‍ ദേശീയപാത കൂടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി അറിയിച്ചു. ഇതില്‍ 600 കിലോമീറ്റര്‍ മുംബൈ-കന്യാകുമാരി ദേശീയപാതയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു. മധുര-കൊല്ലം ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ദേശീയ പാത വികസനത്തിനായി 1.03 ലക്ഷം കോടിരൂപയും വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി.
റോഡ് അടിസ്ഥാന വികസനത്തിനായി കൂടുതല്‍ വാണിജ്യ ഇടനാഴികള്‍ക്ക് പദ്ധതിയും പ്രഖ്യാപിച്ചു. റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന് 1.18 ലക്ഷം കോടിയും നല്‍കി. ബംഗാളിലെ ദേശീയപാത വികസനത്തിനും റോഡ് നിര്‍മ്മാണത്തിനും 25,000 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്‍ക്കത്ത-സിലിഗുഡി പാതയുടെ നവീകരണത്തിന് അടക്കമാണിത്.
കൊച്ചി മെട്രോയുടെ വികസനത്തിനായി 1957 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. 11.5 കിലോമീറ്റര്‍ നിര്‍മ്മാണത്തിനാണ് തുക അനുവദിച്ചത്. ചെന്നൈ മെട്രോ രണ്ടാംഘട്ടത്തില്‍ 58.19 കിലോമീറ്റര്‍ നിര്‍മ്മാണത്തിനായി 14,788 കോടിയും നീക്കിവെച്ചു.