ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര പൊതു ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു. കേന്ദ്ര പൊതു ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് രാജ്യം. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണ പൂര്‍ണമായും പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്.
ബജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മിത ടാബുമായി പാര്‍ലമെന്റിലെത്തിയ ധനമന്ത്രി ഡിജിറ്റലായാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. അതേസമയം ബജറ്റ് ആരംഭിക്കവെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. കാര്‍ഷിക നിയമത്തിനെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.











