ഡല്‍ഹി: സിബിഎസ്ഇ 10,12 ക്ലാസ്സുകളിലേക്കുളള ബോര്‍ഡ് പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പരീക്ഷകള്‍ മേയ് നാല് മുതല്‍ പത്ത് വരെയുളള തീയതികളില്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പറഞ്ഞു. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ തുടങ്ങും. പരീക്ഷാ ഫലം ജൂണ്ട 15 ന് മുമ്പ് പ്രഖ്യാപിക്കും.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഡേറ്റ്ഷീറ്റ് ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. പരീക്ഷയ്ക്ക് 33 ശതമാനം ഇന്റേണല്‍ ചോയിസും 30 ശതമാനം സിലബസും കുറച്ചിട്ടുണ്ട്. പരീക്ഷ ഡേറ്റ്ഷീറ്റില്‍ ഓരോ പരീക്ഷയുടെയും തീയതിയും സമയവും കൂടാതെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പരീക്ഷ നടത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും ഉണ്ടാകും.