മസ്കറ്റ്: ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് വെള്ളി നാണയങ്ങള്‍ പുറത്തിറക്കി. ഒരു റിയാല്‍ മൂല്യമുള്ള രണ്ട് നാണയങ്ങളുടെയും വില്‍പന വില ഒന്നിന് 25 റിയാലും രണ്ടെണ്ണത്തിന് 50 റിയാലുമാണ്. രണ്ട് നാണയങ്ങളുടെയും മുന്‍വശത്ത് ദേശീയ മുദ്രയും സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍, സെന്‍ട്രല്‍ ബാങ്ക്ഓഫ് ഒമാന്‍ എന്നീ എഴുത്തുകളും നാണയത്തിന്റെ മൂല്യവുമാണ് ഉള്ളത്.
ഒരു നാണയത്തിന്റെ പിന്‍വശത്ത് സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെ ചിത്രവും ഒമാന്റെ ഭൂപടവും ഒരു കൂട്ടം പ്രാവുകളുമുണ്ട്. രണ്ടാമത്തെ നാണയത്തിന്റെ പിന്‍വശത്ത് സുല്‍ത്താന്‍ ഖാബൂസ്, സുല്‍ത്താന്‍ ഹൈതം എന്നിവരുടെ ചിത്രങ്ങളും ഒമാന്റെ ഭൂപടവും ഒമാനി ഫ്ലാഗ് റിബ്ബണും ഒരു കൂട്ടം പ്രാവുകളുമുണ്ട്.
അന്‍പതാം ദേശീയ ദിനത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സ ഈ ദിനുള്ള നന്ദി സൂചകമായും സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെ നേതൃത്വത്തില്‍ തുടരുന്ന നവോത്ഥാനത്തിന്റെ പ്രതീകവുമായാണ് നാണയങ്ങള്‍ പുറത്തിറക്കിയത്. ഈ മാസം 29 മുതല്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് നാണയങ്ങള്‍ വാങ്ങാവുന്നതാണ്.