English हिंदी

Blog

plastic-carry-bag

 

മസ്‌കത്ത്: ഒമാനില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ടുവര്‍ഷത്തിലധികമായി ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ നടന്നുവരുന്നുണ്ട്. നിയമലംഘനത്തിന് കുറഞ്ഞത് നൂറ് റിയാലും പരമാവധി രണ്ടായിരം റിയാലുമാണ് പിഴ. ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ ഇരട്ടിയാകും.

Also read:  ഒമാന്‍ : 61 തടവുകാര്‍ക്ക് മോചനം, പിഴയൊടുക്കിയത് അജ്ഞാതന്‍

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് ഒറ്റത്തവണ ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണി കൊണ്ടും പേപ്പര്‍ കൊണ്ടുമുള്ള ബാഗുകളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കണമെന്ന് അതോറിറ്റി അറിയിച്ചു.

Also read:  ഒമാനില്‍ ചര്‍ച്ചുകളും ക്ഷേത്രങ്ങളും തുറന്നു

ഷോപ്പിങ് ബാഗുകളുടെ നിരോധനത്തിന് മുന്നോടിയായി അതോറിറ്റി ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തി. ഇതില്‍ പങ്കെടുത്ത 2700ലധികം പേരില്‍ 61 ശതമാനത്തിലധികം പേരും ജനുവരി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുത്താന്‍ സന്നദ്ധരാണെന്ന് അറിയിച്ചു. എട്ട് ശതമാനം പേര്‍ ബദല്‍ മാര്‍ഗങ്ങള്‍ ഇതിനകം ഉപയോഗിച്ച് തുടങ്ങിയതായി പറഞ്ഞപ്പോള്‍ 31 ശതമാനം പേര്‍ കൂടുതല്‍ സമയം വേണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.