കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കാന്‍ സിബിഐ സംഘം ഇന്ന് പെരിയയില്‍ എത്തും. നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് പെരിയയിലെത്തുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ ചുമതലയുള്ള സൂപ്രണ്ടാണ് നന്ദകുമാര്‍ നായര്‍. കല്യോട്ടെ സംഭവ സ്ഥലം സിബിഐ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കും. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബാംഗങ്ങളുടെ മൊഴിയെഴുക്കാനും സാധ്യതയുണ്ട്.
സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവച്ചിട്ടും കേസുമായി ബസപ്പെട ഫയലുകൾ കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറായിരുന്നില്ല. പിന്നീട് സിബിഐ അന്യേഷണത്തിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ നൽകിയ ഹർജി തള്ളിയതോടെയാണ് കേസ് ഫയലുകൾ കൈമാറാൻ തയ്യാറായത്.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി പീതാംബരനാണ് കേസിൽ ഒന്നാംപ്രതി. സിപിഐഎം ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.











