സോളാര്‍ പീഡനക്കേസ് അന്വേഷണം സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ആറുപേര്‍ക്കെതിരായ പരാതികളിലാണ് അന്വേഷണം. ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍, എ.പി അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. കേന്ദ്ര ഏജന്‍സി അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്ന് സോളാര്‍ പരാതിക്കാരി പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സര്‍ക്കാരിന്റെ രാഷ്ട്രീയപാപ്പരത്തം ജനം തിരിച്ചറിയും. ഈ നീക്കത്തിന് പിന്നില്‍ സിപിഐഎം-ബിജെപി കൂട്ടുകെട്ട് സംശയിക്കുന്നു. സിബിഐയെ ഭയമില്ല, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് എംഎം ഹസന്‍ പറഞ്ഞു.











