Category: News

യുഎസിൽ വീ​ണ്ടും ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നെ​തി​രെ വെ​ടി​യു​തി​ർ​ത്ത് പോ​ലീ​സ്; പ്ര​തി​ഷേ​ധം ശ​ക്തം

യുഎസിൽ വീ​ണ്ടും പോ​ലീ​സി​ന്‍റെ വം​ശ​വെ​റി. ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നു നേ​രെ മ​ക്ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച് എ​ട്ടു ത​വ​ണ പോ​ലീ​സ് വെ​ടി​യു​തി​ർ​ത്തു. ജേ​ക്ക​ബ് ബ്ലേ​യ്ക്ക് (29) എ​ന്ന യു​വാ​വാ​ണ് വി​സ്കൊ​ണ്‍​സി​നി​ലെ കെ​നോ​ഷ​യി​ൽ പോ​ലീ​സി​ന്‍റെ ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​ത്.

Read More »

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ട് കോടി 40 ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി നാല്‍പ്പത് ലക്ഷം കടന്നു. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. ഒരു കോടി അറുപത്തിയഞ്ച് ലക്ഷം പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.

Read More »

ഏഷ്യാനെറ്റിന്റെ ഓണസമ്മാനമായി മോഹൻലാലിനൊപ്പം ” ലാലോണം നല്ലോണം “

കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ വിവിധകലാ പരിപാടികളുമായി എത്തുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മെഗാഷോ “ലാലോണം നല്ലോണം ” ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് നൽകുന്ന ഓണസമ്മാനമാണ്. രാവണനും കുംഭകര്ണനും വിഭീഷണനുമായി വേഷപ്പകര്ച്ച നടത്തുന്ന നാടകം ” ലങ്കാലക്ഷ്മിയും

Read More »

കുവൈത്തില്‍ ഇന്ന് 613 പേര്‍ക്ക്​ കൂടി കോവിഡ്​; ഒമാനില്‍ 143 പേര്‍ക്ക് കൂടി രോഗം

കുവൈത്തില്‍ 613 പേര്‍ക്ക്​ കൂടി ഇന്ന് കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 81573 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ഒമാനില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,652 ആയി. 235 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 79,147 ആയി.

Read More »

600 കോടി രൂപ മുതൽ മുടക്കിൽ ലുലു ഗ്രൂപ്പിന് മദീന യാമ്പുവിൽ ഷോപ്പിംഗ് സമുച്ചയം

സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാമ്പുവിൽ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ലുലു ഗ്രൂപ്പിൻ്റെ പുതിയ ഷോപ്പിംഗ് മാൾ വരുന്നു. യാമ്പു സൗദി റോയൽ കമ്മീഷൻ്റെ ടെണ്ടർ നടപടികളിൽ വിജയിയായതിനെ തുടർന്നാണ് പ്രസ്തുത പദ്ധതി ലുലു വിന് ലഭിച്ചത്.

Read More »

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

ശ്രീ സിമന്റ്‌സ്‌, ഗെയില്‍, ബജാജ്‌ ഓട്ടോ, സണ്‍ ഫാര്‍മ, ടാറ്റാ സ്റ്റീല്‍ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച്‌ ഓഹരികള്‍. ശ്രീ സിമന്റ്‌സ്‌, ഗെയില്‍ എന്നിവ രണ്ട്‌ ശതമാനത്തിന്‌ മുകളില്‍ ഇടിവ്‌ നേരിട്ടു.

Read More »

ദുബായ് എക്​സ്​പോ 2020 ഒരുക്കങ്ങള്‍ വീണ്ടും സജീവമാകുന്നു

ലോക രാജ്യങ്ങളുടെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ആ​ഘോ​ഷ​മാ​കാ​ന്‍ ഒ​രു​ങ്ങു​ന്ന എ​ക്​​സ്​​പോ 2020യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ മാ​റ്റി​വെ​ച്ചെ​ങ്കി​ലും അ​ടു​ത്ത​വ​ര്‍​ഷം അ​തി​ഗം​ഭീ​ര​മാ​യി ന​ട​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ പാ​ര്‍​ട്ടി​സി​പ്പ​ന്‍റ്​ യോ​ഗം വ്യാ​ഴാ​ഴ്​​ച വ​രെ തു​ട​രും.

Read More »

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ നടത്തിപ്പ്: വിദ്യാര്‍ഥികളോടുള്ള അനീതിയെന്ന് ഗ്രെറ്റാ തന്‍ബര്‍ഗ്

നീറ്റ് , ജെ ഇ ഇ മെയിന്‍ പ്രവേശന പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കടുത്ത വിയോജിപ്പുമായി ലോക പ്രശസ്ത പരിസ്ഥിതി കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്. ആഗോള മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്ക് ഹാജരാകുന്നത് അനീതിയാണെന്ന് അവര്‍ പറഞ്ഞു.

Read More »

കു​വൈ​ത്തി​ലേ​ക്കുള്ള വി​മാ​ന വി​ല​ക്ക്​: 32 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മാ​റ്റ​മി​ല്ല

കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ വി​ല​ക്കു​ള്ള 32 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മാ​റ്റ​മി​ല്ല. ഔദ്യോഗിക യോ​ഗത്തിലാണ് ​ മ​റ്റൊ​ര​റി​യി​പ്പു​ണ്ടാ​വു​ന്ന​ത്​ വ​രെ പ​ട്ടി​ക​യി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ട എ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. ആ​ദ്യം ഏ​ഴു​രാ​ജ്യ​ങ്ങ​ളാ​യി​രു​ന്ന​ത്​ പി​ന്നീ​ട്​ 31 ആ​ക്കു​ക​യും ക​ഴി​ഞ്ഞ ദി​വ​സം അ​ഫ്​​ഗാ​നി​സ്ഥാ​നെ കൂ​ടി പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു.

Read More »

ആറുമാസത്തിന്​ ശേഷം ഒമാനിലേക്ക്​ മടങ്ങിവരുന്ന വിദേശികള്‍ക്ക്​ എന്‍.ഒ.സി നിര്‍ബന്ധം

ആറുമാസത്തിലധികം വിദേശത്ത്​ കുടുങ്ങിയ റെസിഡന്‍സ്​ വിസക്കാര്‍ക്ക്​ ഒമാനിലേക്ക്​ മടങ്ങാന്‍ എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാണെന്ന്​ റോയല്‍ ഒമാന്‍ പൊലീസ്​ അറിയിച്ചു. പാസ്​പോര്‍ട്ട്​ ആന്‍റ്​ റെസിഡന്‍സ്​ ജനറല്‍ അഡ്​മിനിസ്​ട്രേഷനിലെ അഡ്​മിനിസ്​ട്രേറ്റീവ്​ ആന്‍റ്​ ഫൈനാന്‍ഷ്യല്‍ അഫെയേഴ്​സ്​ ഡയറക്​ടര്‍ക്ക്​ തൊഴിലുടമയാണ് ഇതിനായി​ അപേക്ഷ നല്‍കേണ്ടത്​​.

Read More »

എസ്‌ഐപി എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം?

മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേ പം നടത്തുന്നവര്‍ ചില അടിസ്ഥാന വസ്‌തുതകളെ കുറിച്ച്‌ ബോധവാന്‍മാരായിരിക്കണം. ഓഹരി വിപണി ഉയരങ്ങളിലേക്ക്‌ നീങ്ങുമ്പോഴാണ്‌ ചെറുകിട നിക്ഷേപകര്‍ കൂടുതലായി നിക്ഷേപം നടത്താനൊരുങ്ങുന്നത്‌. എന്നാല്‍ ഓഹരി വിപണിയായാലും ഏത്‌ ആസ്‌തി മേ ഖലയായാലും അത്‌ മികച്ച പ്രകടനം കാഴ്‌ച വെക്കുന്നുവെന്നത്‌ മാത്രമാകരുത്‌ ഒരാള്‍ നിക്ഷേപം നടത്തുന്നതിനുള്ള കാരണം. മറിച്ച്‌ ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപത്തെ സമീപിക്കുകയാണ്‌ ചെയ്യേണ്ടത്‌.

Read More »

പുണ്യപാപങ്ങളുടെ യമുന

അഖില്‍-ഡല്‍ഹി യമുന ഒരു സംസ്‌കാരത്തിന്റെ ഉത്ഭവത്തിലെങ്ങോ ആരംഭിച്ച നദി. പുണ്യ നദി ത്രയങ്ങളില്‍ ഏറ്റവും മാലിന്യം നിറഞ്ഞ നദിയും ഈ നദിയാണ്. ഹിമാലയത്തിന്റെ താഴ്വാരത്തിലെ യമുനോത്രിയില്‍ നിന്നും ആരംഭിക്കുന്ന നദി ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്

Read More »

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി പുതുക്കി നിശ്ചയിച്ച്‌ ഗതാഗത മന്ത്രാലയം

മോട്ടര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റു ബന്ധപ്പെട്ട രേഖകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു.

Read More »

ഒരുദിവസം 2.13 ലക്ഷം പുതിയ കേസുകള്‍; ലോകത്ത് കോവിഡ് ബാധിതര്‍ 2.38 കോടി

ലോകത്ത് 24 മണിക്കൂറിനിടയില്‍ 2.13 ലക്ഷം പേര്‍ കോവിഡ് ബാധിതരായെന്ന് കണക്കുകള്‍. വിവിധ ലോകരാജ്യങ്ങളിലായി 4,350 മരണവുമുണ്ടായി. ലോകത്ത് ഇതുവരെ 2,38,13,146 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

Read More »

അതിവേഗ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിന് കോവിഡ്​

ലോക ചാമ്പ്യനും അതിവേഗ ഓട്ടക്കാനുമായ ഉസൈൻ ബോൾട്ടിന് കോവിഡ്​. ആഗസ്​റ്റ്​ 21നായിരുന്നു ബോൾട്ടി​ൻ്റെ 34ാം ജന്മദിനം. ആഘോഷച്ചടങ്ങിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുത്ത ബോൾട്ടിന് ശനിയാഴ്​ച​ ടെസ്​റ്റ്​ നടത്തി.തുടർന്നാണ് തിങ്കളാഴ്​ച്ച കോവിഡ്​ സ്ഥിരീകരിച്ച വിവരം ഉസൈൻ ബോൾട്ട്​ തന്നെ​ ട്വിറ്ററിലൂടെ അറിയിച്ചത്.

Read More »

സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കിയേക്കും

രാജ്യത്ത് അണ്‍ലോക്കിങ് പ്രക്രിയയുടെ ഭാഗമായി അടുത്തഘട്ടത്തില്‍ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറന്നേക്കും. ഓഗസ്റ്റ് അവസാനത്തോടെയാണ് അടുത്തഘട്ട അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുക. അതിനുശേഷമാകും തീരുമാനമുണ്ടാകുക.മറ്റെല്ലാ വ്യാപാരമേഖലകളും തുറന്നെങ്കിലും സിനിമാ തിയേറ്ററുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 60,975 പേര്‍ക്ക് കോവിഡ്; 848 മരണം

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെമാത്രം 848 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Read More »

നിയ​മ​സ​ഭ​യി​ലെ പ്ര​സം​ഗ​ത്തി​ല്‍ റെക്കോഡിട്ട് മുഖ്യമന്ത്രി സ​ഭ​യി​ല്‍ പ്ര​സം​ഗി​ച്ച​ത് മൂ​ന്ന് മ​ണി​ക്കൂ​ർ  45 മി​നി​റ്റ്

​നിയ​മ​സ​ഭ​യി​ലെ പ്ര​സം​ഗ​ത്തി​ല്‍ റെക്കോഡിട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​ഭാ ച​രി​ത്ര​ത്തി​ലെ ഒ​രം​ഗ​ത്തി​ന്‍റെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ പ്ര​സം​ഗമാണ് മു​ഖ്യ​മ​ന്ത്രി നടത്തിയത്. മൂ​ന്ന് മ​ണി​ക്കൂ​റും 45 മി​നി​റ്റു​മാ​ണ് മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ല്‍ പ്ര​സം​ഗി​ച്ച​ത്. പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നു

Read More »

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കോവിഡ് 19 സ്ഥിരീകരിച്ചു.

രോഗമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. ഖട്ടര്‍ തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ചത് തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ആയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. താനുമായി

Read More »

കരുത്തുറ്റ കോണ്‍ഗ്രസ്‌ നേതൃത്വം രാജ്യത്തിന്റെ ആവശ്യം കൂടിയാണ്‌

ഇടക്കാല അധ്യക്ഷ ആജീവനാന്തം തുടരുമോയെന്ന്‌ തോന്നിക്കും വിധം കോണ്‍ഗ്രസ്‌ നേതൃത്വം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും നടത്താത്തതു കൊണ്ടാണ്‌ 23 മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തി സോണിയാഗാന്ധിക്ക്‌ കത്ത്‌ അയച്ചത്‌. 2004 മുതല്‍

Read More »

തലസ്ഥാനത്തു ഓണാഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം; ജില്ലാ കളക്ടര്‍

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ആഘോഷങ്ങള്‍ക്കായി ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. ഓഫീസുകളിലും പ്രാദേശിക തലത്തിലുമുള്ള ആഘോഷങ്ങള്‍ കര്‍ശനമായി ഒഴിവാക്കണം.

Read More »

പ്രതിപക്ഷം ഉന്നയിച്ച  ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല : രമേശ് ചെന്നിത്തല

തിരുവനന്തപുരം : പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്കൊന്നും  അവിശ്വാസ പ്രമേയ  ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ്  കഴിഞ്ഞ ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടോളം

Read More »

സംസ്ഥാനത്തു ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകൾ : 5 പ്രദേശങ്ങളെ  ഒഴിവാക്കി.

ആലപ്പുഴ ജില്ലയിലെ ചുനക്കര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6 (സബ് വാര്‍ഡ്), എടത്വ (സബ് വാര്‍ഡ് 2), പുളിങ്കുന്ന് (സബ് വാര്‍ഡ് 4), ചെറിയനാട് (8), പാണ്ടനാട് (13), മാന്നാര്‍ (3), മണ്ണഞ്ചേരി

Read More »

ആനകള്‍ ഇല്ലാതെ, അമ്പാരി ഇല്ലാതെ…

സുധീര്‍നാഥ് ആനകള്‍ ഇല്ലാതെ അമ്പാരി ഇല്ലാതെ ആറാട്ട് നടക്കാറുണ്ടിവിടെ … പഴയ ഒരു സിനിമാ ഗാനമാണ്. 1979ല്‍ ഇറങ്ങിയ തെരുവ് ഗീതം എന്ന സിനിമയ്ക്ക് ബിച്ചു തിരുമല എഴുതി ജയ വിജയന്‍ സംഗീതം നല്‍കി

Read More »

അബുദാബിയില്‍ കോവിഡ് പരിശോധനക്കായി നിരവധി കേന്ദ്രങ്ങള്‍

അബുദാബിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കോവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. 50 ദിര്‍ഹമാണ് ചെലവ്. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അബുദാബി ആരോഗ്യ വകുപ്പാണ് വിവിധ എമിറേറ്റുകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നത്.

Read More »

മാ​പ്പ് പ​റ​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ മാ​പ്പ് പ​റ​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍. ആ​ത്മാ​ര്‍​ഥ​ത​യി​ല്ലാ​തെ ക്ഷ​മ ചോ​ദി​ച്ചാ​ല്‍ ത​ന്‍റെ മ​ന​സാ​ക്ഷി​യെ അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ ബെ​ഞ്ചി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ പ്ര​സ്താ​വ​ന സ​മ​ര്‍​പ്പി​ച്ച​ത്.

Read More »

എസ്. പി ബാലസുബ്രഹ്മണ്യത്തിന്‍റെ മകന്‍റെ പ്രസ്താവന നിഷേധിച്ച്‌ ആശുപത്രി

ഗായകന്‍ എസ്. പി ബാലസുബ്രഹ്മണ്യത്തിന്‍റെ കോവിഡ് പരിശോധന ഫലം നെഗറ്റീവെന്ന മകന്‍റെ പ്രസ്താവന നിഷേധിച്ച്‌ എംജിഎം ആശുപത്രി. എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രശ്നമില്ല, കോവിഡ് നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ആശുപത്രി വിശദമാക്കി.

Read More »

കത്തെഴുതിയ കോൺഗ്രസ് നേതാക്കൾക്ക് പിന്നിൽ ബി.ജെ.പി-ആരോപണവുമായി രാഹുൽ

കോണ്‍ഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. അതേസമയം രാഹുലിന്റെ ആരോപണത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലും ഗുലാം നബി ആസാദും രംഗത്തെത്തി. ആരോപണത്തിനു പിന്നില്‍ ബിജെപി ആണെന്ന് തെളിഞ്ഞാല്‍ രാജി വെക്കാമെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു.

Read More »

നിഫ്‌റ്റി 11,450ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

ഓഹരി വിപണി കുതിപ്പ്‌ തുടരുന്നത്‌. കഴിഞ്ഞ വാരാന്ത്യത്തില്‍ നിന്നും തുടങ്ങുകയാണ്‌ ഈ വാരാദ്യത്തില്‍ വിപണി ചെയ്‌തത്‌. സെന്‍സെക്‌സ്‌ 364 പോയിന്റും നിഫ്‌റ്റി 95 പോയിന്റും ഉയര്‍ന്നു. ബാങ്ക്‌, ഫിനാന്‍സ്‌ ഓഹരികളാണ്‌ വിപണിയുടെ കുതിപ്പിന്‌ വഴിയൊരുക്കിയത്‌.

Read More »

രാജ്യത്ത് കോവിഡ് പരിശോധന 3.6 കോടിയോട് അടുക്കുന്നു

ഇന്ത്യയില്‍ കോവിഡ് പരിശോധന 3.6 കോടിയോട് അടുക്കുന്നു. രാജ്യത്ത് ഊര്‍ജ്ജിത പരിശോധനകളും ഫലപ്രദമായ ചികിത്സയും കോവിഡ് 19 രോഗമുക്തി വര്‍ധിപ്പിക്കുകയും മരണനിരക്കു കുറയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ നടത്തിയത് 3,59,02,137 കോവിഡ് ടെസ്റ്റുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,09,917 ടെസ്റ്റുകളാണ് നടത്തിയത്.

Read More »