
ഇടിഎഫുകളിലും ഇന്‍ഡക്‌സ് ഫണ്ടുകളിലും നിക്ഷേപിക്കാം
ഓഹരി സൂചികയ്ക്ക് ചേര്‍ന്നുനില്‍ക്കുന്ന നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ നിക്ഷേപ ഉല്‍പ്പന്നങ്ങളാണ് ഇന്‍ഡക്‌സ് ഫണ്ടുകളും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്).

ഓഹരി സൂചികയ്ക്ക് ചേര്‍ന്നുനില്‍ക്കുന്ന നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ നിക്ഷേപ ഉല്‍പ്പന്നങ്ങളാണ് ഇന്‍ഡക്‌സ് ഫണ്ടുകളും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്).

യുഎഇയില്‍ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. 700 കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ലോകത്തെ കോവിഡ് കണക്കുകള്‍ അനുദിനം കുതിക്കുന്നത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും പ്രതിദിന കോവിഡ് കണക്കുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് ഞെട്ടലുളവാക്കുന്നത്. കണക്കുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി രണ്ടരലക്ഷത്തിന് മുകളിലാണ് പുതിയ രോഗികള്‍.

പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി നല്‍കി യുഎഇ. മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി മൂന്ന് മാസത്തേക്കാണ് നീട്ടിയത്.ജി.ഡി.ആര്‍.എഫ്.എ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് പരിശോധനയില്‍ ബഹ്റൈന്‍ ലോകത്ത് മുന്‍നിരയിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് പറഞ്ഞു. 1000 പേരില്‍ 707 പേര്‍ക്ക് എന്ന തോതിലാണ് രാജ്യത്ത് പരിശോധന നടക്കുന്നത്. ‘കണ്ടെത്തുക, പരിശോധിക്കുക, ചികിത്സിക്കുക’ എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. 10 ലക്ഷം പരിശോധനകള്‍ എന്ന നാഴികക്കല്ല് പിന്നിടാന്‍ കഴിഞ്ഞത് മികച്ച നേട്ടമാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാൽ തിരുവനന്തപുരം വിമാനത്താവള വിവാദത്തിൽ തന്‍റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരത്തിന്‍റെ വികസനത്തിന് വിമാനത്താവളത്തിന്‍റെ വികസനം അത്യാവശ്യമാണ്. വിനോദസഞ്ചാരികളടക്കം വരണമെങ്കിൽ നല്ല വിമാനത്താവളം വേണം. കേന്ദ്ര സർക്കാരിന്റെ വസ്തുവിലാണ് വിമാനത്താവളമെന്നതിനാൽ അവർ പറയുന്നവർക്ക് വികസന പ്രവർത്തനങ്ങൾ നടത്താനുള്ള ചുമതല ലഭിക്കും.

ന്യൂസിലന്റ് പള്ളി ആക്രമണകേസില്‍ വിധി പ്രഖ്യാപിച്ചു. 51 പേരേ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രെന്‍റെണ്‍ ടറന്‍റെന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മനുഷ്യരഹിതം എന്നാണ് വിധി പ്രഖ്യാപിച്ച ജഡ്ജി കാമറൂണ്‍ മാന്‍റെര്‍ പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,25,991 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 33,10,235 പേര്‍ക്കാണ് കോവിഡ് 19 ബാധിച്ചത്.

സംസ്ഥാനത്തെ പെൻഷൻകാരായ അങ്കണവാടി ജീവനക്കാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പെൻഷൻകാരായ അങ്കണവാടി

ഓണ വിപണി ലക്ഷ്യമിട്ട് കൃഷിവകുപ്പ് സംസ്ഥാനത്താകെ ആരംഭിക്കുന്ന 2000 നാടൻ പഴം-പച്ചക്കറി ഓണസമൃദ്ധി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് വിപണികളിൽ സംഘടിപ്പിച്ചിരിക്കുന്നതെന്ന്

ഈ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ദുരന്തമുഖത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി അതിവേഗം കരയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നതിനുമുതകുന്ന മറൈൻ ആംബുലൻസുകൾ സജ്ജമാക്കാൻ സർക്കാർ അനുമതി നൽകിയത്. കടലിന്റെ മക്കളുടെ കൈക്കരുത്തിന് താങ്ങായും അവരുടെ രക്ഷാദൗത്യങ്ങൾക്ക്

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സെക്രട്ടറിയറ്റിൽ തീപിടിത്തം ഉണ്ടായത് ആറ് തവണ. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് സെക്രട്ടറിയറ്റിലെ പല ഓഫീസുകളിലും തീപിടിത്തം ഉണ്ടായത്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎൽഎമാരുമാണ്

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയ വിവരം തരുണ്‍ ഗൊഗോയ് തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്. I have been

കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആലോചിച്ച് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് എന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് മാറരുത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍

ഇവർ ഫേസ്ബുക് പേജിൽ ഷെയർ ചെയ്ത പോസ്റ്റിൽ മുസ്ലീംകളെ ‘അധപതിച്ച സമുദായം’ എന്നുവിളിച്ചിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്‌താണ് ഇവർ മാപ്പ് പറഞ്ഞത്. സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കെതിരായി ഒരു റിട്ട: പൊലീസ് ഉദ്യോഗസ്ഥൻ എഴുതിയ ലേഖനം

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടുത്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന എന്‍ഐഎ അന്വേഷണത്തിന്റെ പരിധിയിലേക്ക് സെക്രട്ടേറിയറ്റില്‍ തീപിടുത്തവും ഉള്‍പ്പെടുത്തണം എന്നാണ് പ്രേമചന്ദ്രന്റെ ആവശ്യം. പ്രധാമന്ത്രി,

ജനങ്ങളെ സഹായിക്കുന്നതിൽ മോദി സർക്കാർ പരാജയമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോവിഡ് നിയന്ത്രിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. ജനങ്ങൾ പല ഗ്രാമങ്ങളിലും പട്ടിണിയിലാണെന്നും യെച്ചൂരി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ നീറ്റ് പോലെയുള്ള

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർമ്മിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസിൽ നിട്ടൂരിന് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ബീം തകർന്നത് സംബന്ധിച്ചാണ് പൊതുമരാമത്തു മന്ത്രി ജി സുധാകരൻ വിശദീകരണം തേടിയത് കോഴിക്കോട് അഴിയൂർ മുതൽ കണ്ണൂർ

166 പേര്‍ക്ക് കൂടി ഒമാനില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 84818 ആയി. 262 പേര്‍ക്ക് കൂടി രോഗം ഭേദമായി. 79409 പേരാണ് ഇതുവരെ രോഗമുക്തരായത്. ചികിത്സയിലിരുന്ന നാലുപേര്‍ കൂടി മരിച്ചു. 646 പേരാണ് ഇതുവരെ മരണപ്പെട്ടത്. 56 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 406 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 148 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.

സമയബന്ധിതവും ഊര്‍ജിതവുമായ പരിശോധനയും ഫലപ്രദമായ ചികിത്സയും കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനു കരുത്തുപകരുന്നു. ‘ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്’ നയത്തിന്റെ ഭാഗമായി ദിനംപ്രതി പത്തുലക്ഷം പരിശോധനകള്‍ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഇന്ത്യ.

ദേശീയപാത ടോൾ പ്ലാസകളിൽ മടക്കയാത്രയ്ക്കുള്ള ടോൾ ഡിസ്കൗണ്ടും മറ്റ് ആനുകൂല്യങ്ങൾക്കും ഫാസ്റ്റാഗ് നിർബന്ധമാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനകം തിരിച്ചുവരുമ്പോൾ ലഭിക്കുന്ന ഡിസ്കൗണ്ടിനും മറ്റു പ്രാദേശിക ആനുകൂല്യങ്ങൾക്കുമാണ് ഫാസ്റ്റാഗ് നിർബന്ധമാക്കിയത്. 2008 ലെ ദേശീയപാതാ ഫീസ് (നിരക്ക് നിർണയവും പിരിവും ) ചട്ടം ഭേദഗതി ചെയ്തു കൊണ്ട് (534E/24.08.2020) ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വര്‍ത്തെ നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നാണ് ആവശ്യം

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നീരവ് മോദി നടത്തിയ തട്ടിപ്പില്‍നിന്ന് 24.33 കോടി രൂപ തിരികെലഭിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. നീരവിനെതിരായ സാമ്ബത്തിക കുറ്റകൃത്യക്കേസ് കൈകാര്യം ചെയ്യുന്ന കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തെയാണ് പിഎന്‍ബി ഇക്കാര്യം അറിയിച്ചത്. അമേരിക്കയില്‍നിന്ന് വീണ്ടെടുത്ത പണത്തില്‍നിന്ന് ആദ്യവിഹിതമാണ് ബാങ്കിന് ലഭിച്ചത്.

കോവിഡ് നിയന്ത്രണ നിര്‍ദേശം ലംഘിച്ചതിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

ഓഹരി വിപണി കുതിപ്പ് തുടരുന്നു. സെന്‍സെക്‌സ് ഇന്ന് 39,000 പോയിന്റിന് മുകളിലും നിഫ്‌റ്റി 11,500 പോയിന്റിന് മുകളിലും വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 230 പോയിന്റും നിഫ്‌റ്റി 77 പോയിന്റും നേട്ടം രേഖപ്പെടുത്തി. ഓട്ടോമൊബൈല്‍, ബാങ്ക് ഓഹരികളാണ് വിപണിയിലെ കുതിപ്പില്‍ പ്രധാന പങ്ക് വഹിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനു പിന്നില്‍ ഒളിക്കുകയാണെന്ന് സുപ്രീംകോടതി

പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞത്

യു.എ.ഇയുടെ തലസ്ഥാന എമിറേറ്റില്‍ സര്‍വിസ് നടത്തുന്ന 520 പൊതുഗതാഗത ബസുകളില്‍ യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ കണക്ടിവിറ്റി സൗകര്യം ലഭ്യമാണെന്ന് അബൂദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി) അറിയിച്ചു. അബൂദാബിയിലെ എല്ലാ പൊതുഗതാഗത ബസുകളിലും സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണിത്.

വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ അബോധാവസ്ഥയിലായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലെക്‌സി നവാലിനിയുടെ നില അതീവഗുരുതരമായി തുടരുന്നു. ജര്‍മ്മനിയിലെ ബര്‍ലിന്‍ ആശുപത്രി അധികൃതരാണ് ചികിത്സാപുരോഗതി പുറത്തുവിട്ടത്.

ലോകത്തിലെ ഏറ്റവും ആകര്‍ഷകവും സുന്ദരവുമായ നഗരങ്ങളുടെ പട്ടികയില്‍ അറബ് മേഖലയിലെ ആദ്യ നാലില്‍ മസ്കത്തും.അമേരിക്കന്‍ അന്താരാഷ്ട്ര കണ്‍സല്‍ട്ടന്‍സി കമ്പിനിയായ ഐറിങ്ക് തയാറാക്കിയ ആകര്‍ഷക നഗരങ്ങളുടെ പട്ടികയിലാണ് മസ്കത്ത് മുന്‍നിരയിലെത്തിയത്.

സുരക്ഷയ്ക്കായി ആകെ 350 ജീവനക്കാരെ നിയോഗിക്കാനാണ് തീരുമാനം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,151 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1059 പേര്‍ ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു.