Category: News

ഇന്ത്യന്‍ സൈന്യം ആറ് പുതിയ പ്രധാന അതിര്‍ത്തി പ്രദേശങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ സൈന്യം ലൈന്‍ ഓഫ് ആക്വചല്‍ കണ്‍ട്രോളിലെ ആറ് പുതിയ പ്രധാന അതിര്‍ത്തി പ്രദേശങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഗുരുങ്‌ ഹില്‍‌, റിച്ചന്‍‌ ലാ, റെജാങ്‌ ലാ, മുഖര്‍‌പാരി, ഫിംഗര്‍‌ 4 എന്നിവയോട് ചേര്‍ന്നുള്ള സ്ഥലങ്ങളാണ്‌ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തത്.

Read More »

സ​മാ​ധാ​ന നൊ​ബേ​ല്‍ ത​നി​ക്കു ത​ന്നെ ല​ഭി​ക്കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ട്രം​പ്

സെർബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നോർത്ത് കരോലൈനയിൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »

ഫുട്‌വെയര്‍ കമ്പനിയായ റിലാക്‌സോ മികച്ച ഓഹരി

1976ല്‍ ഒരു ചെറുകിട സംരംഭമായി തുടങ്ങിയ റിലാക്‌സോ ഫുട്‌വെയര്‍ ലിമിറ്റഡ്‌ ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും പേരുകേട്ട ഫുട്‌ വെയര്‍ കമ്പനികളിലൊന്നാണ്‌. റീട്ടെയില്‍ മേഖലയില്‍ പ്രതീക്ഷിക്കുന്ന മികച്ച വളര്‍ച്ചയുടെ ഗുണഭോക്താക്കളിലൊന്നാകും റിലാക്‌സോ ഫുട്‌വെയര്‍.

Read More »

പ്രതിരോധ രഹസ്യം ചോര്‍ത്തല്‍; സ്വതന്ത്ര മാധ്യമപ്രവർത്തകൻ രാജീവ്‌ ശർമയ്‌ക്ക്‌ ബിജെപിയുമായി അടുത്ത ബന്ധം

ഇന്ത്യൻ പ്രതിരോധ രഹസ്യം ചൈനയ്‌ക്ക്‌ ചോർത്തി നൽകിയ കേസിൽ അറസ്‌റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ രാജീവ്‌ ശർമയ്‌ക്ക്‌ ബിജെപി നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി അടുത്തബന്ധം. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്‌ ഡോവലാണ്‌‌ വിവേകാനന്ദ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്‌ടർ.

Read More »

അണ്‍ലോക്ക് നാലാം ഘട്ടം: ആറ് സംസ്ഥാനങ്ങളില്‍ സ്‌കൂള്‍ തുറന്നു; പൊതുചടങ്ങില്‍ 100 പേര്‍ക്ക് പങ്കെടുക്കാം

ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിപത്രം നിര്‍ബന്ധമാണ്. സ്‌കൂളുകളില്‍ സാമൂഹ്യ അകലം അടക്കമുള്ളവ ഉറപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Read More »

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്​; 24 മണിക്കൂറിനി​ടെ 86,961പുതിയ രോഗികള്‍

രാജ്യത്ത്​ 24 മണിക്കൂറിനിടെ 86,961പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതോടെ ഇന്ത്യയിലെ കോവിഡ്​ ബാധിതരു​െട എണ്ണം 54,87,581 ആയി. കഴിഞ്ഞ ദിവസം 1130 കോവിഡ്​ മരണമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഔദ്യോഗിക കണക്ക്​ പ്രകാരം ഇതുവരെ 87,882 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. മരണനിരക്ക്​ 1.61 ശതമാനമായി കുറഞ്ഞുവെന്നാണ്​ ആരോഗ്യമന്ത്രാലയം അറിയിച്ചത്​.

Read More »

രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണന്‍ സിങ്ങിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 12 പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭയില്‍ ബഹളത്തിനിടെ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പാസാക്കിയതിനെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Read More »

കോവിഡ് ബാധയുടെ കണക്കുകള്‍ മറച്ചു വെച്ചു.

ഗള്‍ഫ് ഇന്ത്യന്‍സ് ന്യൂസ് ഡെസ്‌ക് കോവിഡ് പകര്‍ച്ചവ്യാധിയുടെ വ്യാപനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന കണക്കുകള്‍ മറച്ചുവെയ്ക്കാന്‍ നിര്‍ബന്ധിതരായെന്നു ഗവേഷകര്‍. തെരഞ്ഞെടുക്കപ്പെട്ട കൂട്ടരില്‍ കോവിഡ്19 രോഗം എത്ര പേര്‍ക്കുണ്ടായെന്നു കണക്കാക്കുന്നതിന് ഇന്ത്യന്‍ മെഡികല്‍ ഗവേഷണ കൗണ്‍സില്‍ (ഇന്ത്യന്‍

Read More »

കര്‍ഷക പ്രക്ഷോഭത്തിന്റെ വെല്ലുവിളികളും, സാധ്യതകളും

കെ.പി. സേതുനാഥ്. പ്രതിപക്ഷകക്ഷികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് മൂന്നു ബില്ലുകള്‍ ഞായറാഴ്ച രാജ്യസഭ പാസ്സാക്കിയതോടെ രാജ്യത്തെ കാര്‍ഷികമേഖലയെ ദൂരവ്യാപകമായി ബാധിക്കുന്ന നയരൂപീകരണത്തിനുള്ള നിയമനിര്‍മാണ പ്രക്രിയയുടെ ഒരു ഘട്ടം പൂര്‍ത്തിയായി. സ്വദേശിയും, വിദേശിയുമായ വന്‍കിട മൂലധനത്തിന്

Read More »

അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്ക് പിന്തുണയുമായി കങ്കണ

ബോളിവുഡിലെ പ്രമുഖ നിർമ്മാതാവും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായൽ ഘോഷിന് പിന്തുണയുമായി നടി കങ്കണ റണാവത് രാഗത്ത്. പായലിന്റെ ട്വീറ്റ് കങ്കണ റീട്വീറ്റ് ചെയ്യുകയും അനുരാഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും

Read More »

യുഎഇയില്‍ 674 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 674 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. 761 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read More »

പ്രതിഷേധങ്ങള്‍ക്കിടയില്‍ കാര്‍ഷിക മേഖലയിലെ പരിഷ്കരണത്തിനായുള്ള ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍

പ്രതിഷേധം ഉയരുന്നതിനിടെ കാര്‍ഷിക മേഖലയിലെ പരിഷ്കരണത്തിനായുള്ള ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ കൊണ്ടുവരും. ലോക്സഭ പാസാക്കിയ ബില്ലുകള്‍ക്കെതിരെ രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടരുകയാണ്.

Read More »

കനകമല കേസിൽ ഇന്നലെ എൻഐഎ അറസ്റ്റു ചെയ്ത പ്രതികളെ വിശദമായി ചോദ്യം ചെയ്യും

കനകമല കേസിൽ ഇന്നലെ എൻഐഎ അറസ്റ്റു ചെയ്ത മുഹമ്മദ് പോളക്കാനിയെ ദില്ലിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഇയാളെ ജോർജിയയിൽ നിന്ന് കൊച്ചിയിലെത്തിച്ചാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഒമർ അൽ ഹിന്ദി എന്ന മൻസീദി അടക്കമുള്ള ഒൻപതു പേരുടെ വിചാരണ 2019 നവംബറിൽ എൻഐഎ കോടതി പൂർത്തിയാക്കിയിരുന്നു. പ്രതികൾക്ക് ശിക്ഷയും വിധിച്ചു.

Read More »

സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച

ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച. പൂനെ സാസൂൺ ജനറൽ ആശുപത്രിയിലാകും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് തുടക്കം കുറിക്കുക.

Read More »

കോവിഡ്: ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് പ്രധാ​ന​മ​ന്ത്രി

രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​വ​ലോ​ക​ന​യോ​ഗം.

Read More »

കോവിഡ്: കേരളത്തിലേത് ജനിതക വ്യതിയാനം സംഭവിച്ച വൈറസെന്ന് പഠനം

വർധിച്ച വ്യാപനശേഷിക്കു കാരണമായേക്കാവുന്ന ജനിതകവ്യതിയാനം  സംഭവിച്ച വൈറസുകളാണ് കേരളത്തിൽ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിന്റെ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരളത്തിൽനിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണികരണം  നടത്തുവാനും

Read More »

സ്വര്‍ണക്കടത്തിന്റെ ഒരറ്റത്ത് വി മുരളീധരനും ബിജെപിയും; കോണ്‍ഗ്രസിന് മൗനമെന്നു  ഡിവൈഎഫ്‌ഐ

വിദേശകാര്യ സഹമന്ത്രിയായി വി മുരളീധരന്‍ തുടരുന്നിടത്തോളം കാലം സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ശരിയായ രീതിയില്‍ നടക്കില്ല എന്നുറപ്പിച്ച് പറയാന്‍ സാധിക്കുമെന്ന്  ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. രാജ്യത്തും  രാജ്യത്തിന് പുറത്തുള്ള സ്വാധീനമുള്ളവരും ഇതിന്

Read More »

ലൈഫ് മിഷന്റെ 29 ഭവനസമുച്ചയങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 24ന് 

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായുള്ള 29 ഭവനസമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 24ന് രാവിലെ 11.30ന് ഓൺലൈനായി നിർവഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ്

Read More »

തൃശൂരിന്‌ പിന്നാലെ തലസ്ഥാനജില്ലയിലും സമരത്തിൽ പങ്കെടുത്തയാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

സംസ്ഥാനത്ത്‌ കോവിഡ്‌ പടർത്തി പ്രതിഷേധങ്ങൾ. തൃശൂരിന്‌ പിന്നാലെ തലസ്ഥാനജില്ലയിലും സമരത്തിൽ പങ്കെടുത്തയാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. സെക്രട്ടറിയറ്റിന്‌ മുന്നിലെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത കെഎസ്‌യു ജില്ലാ പ്രസിഡന്റിനാണ്‌ കോവിഡ്‌. കെഎസ്‌യു തിരുവനന്തപുരം ജില്ലാപ്രസിഡന്റ്‌ സെയ്‌ദലി  കായ്‌പ്പാടിയുടെ

Read More »

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഷാര്‍ജയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്; വേദി ഒരുക്കിയത് ഇന്‍കാസ് യുഎഇ

കേരള നിയമസഭയില്‍ അമ്പത് വര്‍ഷം പൂര്‍ത്തീയാക്കിയ പിതാവ് ഉമ്മന്‍ചാണ്ടിയുടെ, കോട്ടയത്തെ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ സങ്കടം മകള്‍ തീര്‍ത്തത്, പിതാവിന്റെ പേരില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത്. യുഎഇയിലെ ഷാര്‍ജയിലാണ് സാധാരണക്കാരുടെ നേതാവായ ഉമ്മന്‍ചാണ്ടിയുടെ പേരില്‍, പ്രവാസ ലോകത്തെ സാധാരണക്കാര്‍ക്കായി  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി കൂട്ടായ്മയായ, ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റിയായിരുന്നു ക്യാമ്പിന്റെ സംഘാടകര്‍.

Read More »

താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നു; പ്രതീക്ഷയോടെ ടൂറിസം വ്യവസായം

ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ താജ്മഹല്‍ ഈ മാസം 21ന് തുറക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് താജ്മഹല്‍ അടച്ചത്. ലോക്ഡൗണ്‍ കാരണം ബഫര്‍ സോണിന്‍റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്തംബര്‍ 1 മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നീട് സെപ്തംബര്‍ 21 ന് താജ്മഹല്‍ തുറക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

Read More »

ഐപി എൽ പൂരം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

കോവിഡ് ആശങ്കൾക്കിടയിൽ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് തുടക്കം. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. യു.എ.ഇയിലെ അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

Read More »

നിഫ്‌റ്റിയുടെ പ്രതിരോധം 11,800 പോയിന്റില്‍

കടന്നുപോയ ആഴ്‌ച ഓഹരി വിപണി ഇടുങ്ങിയ ഒരു റേഞ്ചിനുള്ളില്‍ നിന്നു കൊണ്ടാണ്‌ വ്യാപാരം ചെയ്‌തത്‌. 11,800നും 11,377നും ഇടയിലെ റേഞ്ചിലാണ്‌ നിഫ്‌റ്റി വ്യാപാരം ചെയ്‌തത്‌. 11,377 എന്ന പ്രധാന താങ്ങ്‌ നിലവാരത്തിന്‌ അടുത്തേക്ക്‌ നിഫ്‌റ്റി തിങ്കളാഴ്‌ച ഇടിഞ്ഞെങ്കിലും അവിടെ നിന്നും തിരികെ കയറി.

Read More »

മന്ത്രിമാർക്കും എംപിമാർക്കും കോവിഡ്: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. കോവിഡ് സ്ഥിരീകരിക്കുന്ന അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചിക്കുന്നത്.

Read More »

ടിക്ടോക് വിലക്ക് നാളെ മുതല്‍ യുഎസില്‍ പ്രാബല്യത്തില്‍ വരും

ചൈനീസ് മൊബൈല്‍ ആപ്പുകളായ ടിക്ടോക്കിനും വീ ചാറ്റിനും യുഎസില്‍ ഏര്‍പ്പെടുത്തിയ നിരോധനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ആപ്പ്‌ളിക്കേഷനുകളുടെ ഡൗണ്‍ലോഡിങ് യുഎസില്‍ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

Read More »

അക്കൗണ്ടബിലിറ്റി അതോറിറ്റിയെ നിയന്ത്രിക്കാന്‍ പുതിയ നിയമം; യു.എ.ഇ പ്രസിഡന്റ് അംഗീകാരം നല്‍കി

അ​ബൂ​ദാ​ബി അ​ക്കൗ​ണ്ട​ബി​ലി​റ്റി അ​തോ​റി​റ്റി​യെ നി​യ​ന്ത്രി​ക്കു​ന്ന പുതിയ നിയമത്തിന് യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അംഗീകാരം. പൊതു സമ്പദ് വ്യവസ്ഥ നിരീക്ഷിച്ച്‌ സുതാര്യതയും സുസ്ഥിരതയും സര്‍ക്കാര്‍ സംവിധാനം വഴി ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കീഴില്‍ സാമ്പത്തിക ഭരണ സ്വാതന്ത്ര്യത്തോടെയുള്ള വിഭാഗമാണ് നിയമ നിര്‍വഹണം നടത്തുക.

Read More »

രാജ്യത്തെ കോവിഡ് ബാധിതര്‍ 53 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 93,337 പുതിയ രോഗികള്‍

രാജ്യത്തെ കോവിഡ് കേസുകള്‍ 52 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി ഉയര്‍ന്നു. നിലവില്‍ ചികില്‍സയിലുള്ളത് 10,13,964 പേരാണ്. രോഗമുക്തരായവര്‍ 42,08,432 പേരും.

Read More »

മാസ്‌ക് ധരിക്കാത്തവര്‍ക്ക് 100 ദിനാര്‍ പിഴ

സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താവും മാസ്‌ക് ധരിക്കാത്ത നിലയില്‍ പിടിയിലായാല്‍ സ്ഥാപന ഉടമക്കായിരിക്കും ഉത്തരവാദിത്വം. അതേസമയം ഉടമസ്ഥനും ജീവനക്കാരനും മാസ്‌ക്കും കൈയ്യുറകളും ധരിച്ചില്ലെങ്കില്‍ സ്ഥാപനം അടച്ചു പൂട്ടുന്നതായിരിക്കും.

Read More »