
വന്ദേഭാരതില്‍ പോസ്റ്റര്‍: സെല്‍ഫി എടുക്കാന്‍ മഴവെള്ളത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചതാണെന്ന് വി.കെ.ശ്രീകണ്ഠന്‍
വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ച പ്രവര്‍ത്തകരെ താക്കീത് ചെയ്തെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. നല്ല മഴയുണ്ടായിരുന്നു. ഒന്നുരണ്ട് പ്രവര്‍ത്തകര്‍ മഴവെള്ളത്തില്‍ പോസ്റ്റര്‍ പിടിപ്പിച്ചതാണ്. സെല്‍ഫിയെടുക്കാന്‍ മാത്രമാണ് ഇങ്ങനെ ചെയ്തത്. സംഭവം നിര്‍ഭാ ഗ്യകരമാണെന്നും എം.പി പറഞ്ഞു





























