
പടികയറാന്‍ വയ്യ; വയോധികയ്ക്കരികില് ജഡ്ജി എത്തി
മുടങ്ങിപോയ പെന്ഷന് ലഭിക്കുന്നതിന് വേണ്ടി നല്‍കിയ കേസിന്റെ ഭാഗമായാണ് വയോധിക കോടതിയില്‍ എത്തിയത്.

മുടങ്ങിപോയ പെന്ഷന് ലഭിക്കുന്നതിന് വേണ്ടി നല്‍കിയ കേസിന്റെ ഭാഗമായാണ് വയോധിക കോടതിയില്‍ എത്തിയത്.

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്ക്കരണത്തെ ബ്രിക്ക് രാഷ്ട്രങ്ങൾ പിന്തുണക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെറോവ്വിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബ്രിക്ക് രാഷ്ട്ര (ബ്രസിൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക കൂട്ടായ്മ) വിദേശകാര്യ മന്ത്രിമാരുടെ വെർച്ച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി.

ചൈനീസ് ഗെയ്മിങ് ആപ്പായ പബ്ജിക്ക് പകരമായി ഇന്ത്യയുടെ സ്വന്തം വിഡിയോ ഗെയിം വരുന്നു. ഫൗജി എന്ന് പേരിട്ടിരിക്കുന്ന ഗെയിം ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് പ്രഖ്യാപിച്ചത്. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ്- ഗാര്‍ഡ്സ് എന്നാണ് ഫൗ-ജിയുടെ മുഴുവന്‍ പേര്. 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് പബ്ജിക്ക് പകരം നില്‍ക്കാനാകുന്ന ഗെയിമുമായി ഇന്ത്യന്‍ കമ്ബനി രംഗത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായ സംഭവം ഉണ്ടായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.

കോവിഡ് കാലത്ത് ഭരണകൂടങ്ങള്‍ ജനാധിപത്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നതായും ജനങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തുന്നതായും ചരിത്രകാരനായ യുവാല്‍ നോഹ ഹരാരി നേരത്തെ ചൂണ്ടികാട്ടിയിരുന്നു. ഹരാരിയുടെ നാടായ ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ കോവിഡിന്റെ മറവില്‍ കാണിക്കുന്ന

സുരേഷ് റെയ്നക്കു പിന്നാലെ വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗും ഐപിഎലിൽനിന്നും പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റമെന്നാണ് വിവരം. ഹർഭജൻ വെള്ളിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സിനെ തീരുമാനം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യയിൽ തന്നെ തുടരുന്ന താരം ഇതുവരെ ക്ലബ്ബിനൊപ്പം ചേർന്നിട്ടില്ല.

മഹാരാഷ്ട്ര, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്

ഓഹരി വിപണി ഇന്ന് ശക്തമായ ഇടിവ് നേരിട്ടു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വിപണി നഷ്‌ടത്തിലാകുന്നത്. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റി 11,377 പോയിന്റ് എന്ന ശക്തമായ താങ്ങ് നിലവാരം ഭേദിച്ച് താഴേക്ക് പോയി. 11,333.85 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. താങ്ങ് നിലവാരം ഭേദിച്ചത് വിപണിയില്‍ ഇടിവ് തുടരാനുള്ള സാധ്യതയായിട്ടാണ് കാണേണ്ടത്.

ശ്രീലങ്കയില്‍ നിന്നും ഇരുപത് നോട്ടികല്‍ മൈല്‍ അകലെ വച്ചു തീ പിടിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണ ടാങ്കര്‍ ന്യൂഡയമണ്ട് കപ്പലിലെ അഗ്നിബാധ പൂര്‍ണമായും അണച്ചതായി ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

അന്വേഷണസംഘം നടിയുടെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയിരുന്നു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാഗിണി ഹാജരായിരുന്നില്ല.

ഏത് വെല്ലുവിളിയും നേരിടാന്‍ നമ്മുടെ ജവാന്മാര്‍ തയ്യാറാണ്. സൈന്യത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ അഭിമാനമാണ്. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും.

രാജസ്ഥാനില്‍ ഗതാഗത മന്ത്രി പ്രതാപ് സിംഗ് കച്ചരിയാവാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു

ചില വിശേഷണങ്ങള്‍ക്ക് കാലാന്തരത്തില്‍ അര്‍ത്ഥവ്യാപ്‌തി നഷ്‌ടപ്പെടാറുണ്ട്. ജനാധിപത്യം വാഴുന്ന കാലത്ത് രാജാവ് എന്ന വിശേഷണം ഇപ്പോഴും ഒരു സമ്പ്രദായമെന്ന നിലയില്‍ പേരിനൊപ്പം കൊണ്ടുനടക്കുന്നവരുണ്ട്. പേരില്‍ മാത്രമേയുള്ളൂ അവര്‍ക്ക് രാജകീയത. സാമൂഹികമായ മാറ്റം വന്നപ്പോള്‍ നഷ്‌ടപ്പെട്ടതാണ് രാജാവ് എന്ന പദവിയുടെ അര്‍ത്ഥവ്യാപ്‌തി. സാമ്പത്തികമായ ഉന്നതിയെ കുറിക്കുന്ന വാക്കുകള്‍ക്കും ഇതുപോലെ അര്‍ത്ഥം നഷ്‌ടപ്പെട്ടിട്ടുണ്ട്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ള കാലത്തോളം താന്‍ സുരക്ഷിതനായിരിക്കുമെന്ന ഉറപ്പുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തന്നെ വിളിച്ചു സംസാരിച്ചെന്നും അവര്‍ നല്‍കിയ ഉറപ്പിന്റെ പുറത്താണ് രാജസ്ഥാനിലേക്ക് പോയതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സി.സി.ബി റെയ്ഡ് നടന്നു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും രാഗിണി ഹാജരായിരുന്നില്ല.

തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകള്‍ 80000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 83341 കേസുകളും 1096 മരണവുമാണ്. ഇത് സൂചിപ്പിക്കുന്നത് രാജ്യത്തെ സ്ഥിതി അതീവ ഭയാനകമായ അവസ്ഥയിലേക്ക് മാറുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

പ്രതിദിനം ഉണ്ടാകുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കോഡിലേക്കാണ് നമ്മുടെ രാജ്യമെത്തിയത്. കഴിഞ്ഞ ദിവസം 83,888 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡിനെ നിയന്ത്രിക്കുന്നതില്‍ തികഞ്ഞ പരാജയമാണ് നമ്മുടെ കരുതല്‍ സംവിധാനങ്ങളെന്ന് തെളിയിക്കുകയാണ്

തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി.കെ.ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ഷെൽ കമ്പനികളുടെ പേരിൽ പോയസ് ഗാർഡനിൽ ഉൾപ്പടെ വാങ്ങിയ 65 ആസ്തികളാണ് പൂർണമായി പിടിച്ചെടുത്തത്. ശശികലയുടെ ജയിൽ

ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി ഇന്ന് നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 95 പോയിന്റ് ഇടിഞ്ഞ് 38,990 പോയിന്റില്‍ ക്ലോസ് ചെയ്‌തു. വ്യാപാരവേളയിലൂടനീളം കടുത്ത ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്.

ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്ത് എണ്ണക്കപ്പലിന് തീപ്പിടിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ന്യൂഡയമണ്ട് എണ്ണക്കപ്പലിനാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് തീപ്പിടിച്ചത്. കപ്പലിന്റെ ടാങ്കറില്‍ നിറച്ചും ഇന്ധനമുണ്ടായിരുന്നു. ശ്രീലങ്കന്‍ നാവിക സേനാ വക്താവ് കമാന്‍ഡര്‍ രഞ്ജിത്ത് രജപക്‌സയാണ് വിവരം വെളിപ്പെടുത്തിയത്. ശ്രീലങ്കയുടെ രണ്ട് നാവിക സേനാ കപ്പലുകളും ഒരു വ്യോമസേനാ വിമാനവും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. തീയണയ്ക്കാന്‍ തീവ്രശ്രമമാണ് നടക്കുന്നത്.

ബാംഗ്ലൂർ നഗര ജീവിതത്തിന്‍റെ മുഖമുദ്രയായ പബ്ബുകൾ സജീവമാകുന്നതായി റിപ്പോർട്ട്. നാലാംഘട്ട ലോക്ക് ഡൗൺ ഇളവിൽ ബംഗളൂരുവിലെ റസ്റ്റോറൻ്റുകളും പബ്ബുകളും സജീവമാകുന്നുവെന്ന് പബ്ബുടമകൾ. ലോക്ക് ഡൗണ്‍ കാലത്തെ പൂർണ നിർജ്ജീവാസ്ഥയിൽ നിന്ന് വ്യത്യസ്തമായി സന്ദർശകരെത്താൻ തുടങ്ങിയിരിക്കുന്നു.

കേന്ദ്ര റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) സ്മാര്‍ട്ട് ഫോണ്‍, മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനുള്ള മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു. പുതുക്കിയ നിര്‍ദേശപ്രകാരം കനത്ത ജാഗ്രത പുലര്‍ത്തേണ്ട പ്രദേശങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വിലക്കിയിരിക്കുകയാണ്. സുപ്രധാനമായ രേഖകള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍, യോഗങ്ങളും ചര്‍ച്ചകളും നടക്കുന്ന കോണ്‍ഫ്രന്‍സ് ഹാളുകള്‍, ഓപറേഷന്‍സ് റൂം തുടങ്ങിയ ഇടങ്ങളിലാണ് നിരോധനം ഉറപ്പാക്കുക.

ബി.ജെ.പി നേതാവ് ടി.രാജയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഫേസ്ബുക് വിലക്കി. ഫേസ്ബുക്കിലൂടെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചതിനാലാണ് ഫേസ്ബുക് അദ്ദേഹത്തെ നിരോധിച്ചത്. ഫേസ്ബുക്കിന്‍റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് നിരോധനമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി അറിയിച്ചു. സംഘര്‍ഷവും വെറുപ്പും പ്രചരിപ്പിക്കാന്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനാല്‍ രാജ സിങ്ങിനെ നിരോധിക്കുന്നുവെന്ന് ഫേസ്ബുക്കിന്‍റെ പ്രതിനിധി ഇമെയില്‍ വഴി അറിയിച്ചു.

അദ്ധ്യാപകദിനത്തോടനുബന്ധിച്ച് ഗുരുനാഥര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിന് അവസരമൊരുക്കി ഭാരതീയ തപാല്‍ വകുപ്പ്. അദ്ധ്യാപകരെ ആദരിക്കാനും അനുമോദിക്കാനുമുള്ള ഇ-പോസ്റ്റ് പ്രചാരണത്തിനാണ് തപാല്‍വകുപ്പ് അവസരമൊരുക്കുന്നത്. നമ്മുടെ ഭാവി കരുപ്പിടിപ്പിക്കാനായി പ്രചോദിപ്പിക്കുകയും അതിന് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്ത ഗുരുനാഥര്‍ക്ക് വേണ്ടി ഈ മാസം ഒന്നുമുതല്‍ നാലുവരെയാണ് ഇ-പോസ്റ്റ് അയക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് ചീഫ് പോസ്റ്റ്മാസ്റ്റർ ജനറല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഫേസ്ബുക്കിന്‍റെ ബിജെപി അനുകൂല നിലപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവി അജിത് മോഹന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി. മൂന്നര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ സംഭവുമായി ബന്ധപ്പെട്ട 90 ചോദ്യങ്ങളാണ് ഐടി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഫേസ്ബുക്ക് എക്‌സ്‌ക്യൂട്ടീവിനോട് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് ആശങ്കയായി കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 83,883 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇന്നലെ ഉണ്ടായത്.

2020ൽ ലോകത്തെ മാറ്റി മറിച്ച 50 ചിന്തകരിൽ കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ഒന്നാം സ്ഥാനത്ത്. ബ്രിട്ടനിലെ പ്രമുഖ മാഗസിൻ ദി പ്രോസ്പെക്ടസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ലോകത്ത് കോവിഡ് കാലത്ത് സമർത്ഥമായി പ്രവർത്തിച്ച

പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവായി. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്‍റേതാണ് നടപടി. ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. ചില ലോഞ്ചറുകളും നിരോധിച്ചു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്ന ആപ്പുകളാണ് നിരോധിച്ചത് .

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ കോവിഡ് മരണനിരക്ക് തുടർച്ചയായി കുറഞ്ഞുവരുന്നു. ഇന്നത്തെ കണക്കു പ്രകാരം ആഗോള മരണനിരക്ക് 3.3 ശതമാനം ആണെങ്കിൽ ഇന്ത്യയിൽ അത് 1.76 ശതമാനമാണ്. ദശലക്ഷം പേരിലെ മരണസംഖ്യ ലോകത്ത് ഏറ്റവും കുറവായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഗോള ശരാശരി ദശലക്ഷം പേരിൽ110 മരണം എന്നതാണ്. അതേസമയം ഇന്ത്യയിൽ ദശലക്ഷം പേരിൽ 48 ആണ് മരണസംഖ്യ. ബ്രസീലിൽ 12 മടങ്ങും യുകെയിൽ 13 മടങ്ങും ഇത് കൂടുതലാണ്.

ഓഹരി വിപണി കരകയറ്റം തുടരുന്നു. തിങ്കളാഴ്‌ചത്തെ ഇടിവിനു ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിപണി മുന്നേറിയത്. ശക്തമായ ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. ഈ മുന്നേറ്റം നിഫ്‌റ്റി വീണ്ടും 11,500 പോയിന്റിന് മുകളിലേക്ക് ഉയരാന്‍ സഹായകമായി. 11,800 പോയിന്റിലാണ് അടുത്ത സമ്മര്‍ദം.