
വെള്ളപ്പുതപ്പിൽ ഡൽഹി; വിഷപ്പുകയും മഞ്ഞും നിറയുന്നു, ഇരുട്ടുമൂടി തലസ്ഥാനം
ഡൽഹി : വെളുത്ത പുതപ്പുപോലെ കനത്ത മൂടൽമഞ്ഞിൽ ശ്വാസംമുട്ടി രാജ്യതലസ്ഥാനം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുപ്രകാരം രാവിലെ 6ന് വായു ഗുണനിലവാര സൂചിക (എക്യുഐ) 432 ആയി. ഇത് ‘ഗുരുതര’ വിഭാഗത്തിലാണ്.






























