
കോൺക്രീറ്റ് വില വർധന പ്രവാസി സംരംഭകർക്ക് തിരിച്ചടിയായി; ഒറ്റയടിക്ക് ക്യൂബിക് മീറ്ററിന് 272 ദിർഹം
ദുബായ്: യുഎഇയിലെ ചെറുകിട നിർമാണ സംരംഭകർക്കും പ്രവാസി കൺട്രാക്ടർമാർക്കും വലിയ തിരിച്ചടിയായി കോൺക്രീറ്റ് വിലയിൽ ഉണ്ടായ വർധന. ക്യൂബിക് മീറ്ററിന് 30 ദിർഹം വരെ വർധന രേഖപ്പെടുത്തി, ഇതോടെ വില 272 ദിർഹമായി ഉയർന്നു.