
ഇറാൻ അതിർത്തിയിൽ കുടുങ്ങിയ മലയാളി ദമ്പതികൾക്കായി ഇടപെട്ട് ഒമാൻ; മടക്കയാത്രക്ക് വഴി തെളിഞ്ഞു
പരപ്പനങ്ങാടി (മലപ്പുറം): ഇറാനിൽ ഭീകരാക്രമണത്തെ തുടർന്ന് അതിർത്തിയിൽ കുടുങ്ങിയ മലപ്പുറം സ്വദേശികളായ രണ്ട് ദമ്പതികളെ രക്ഷിക്കാനായി ഒമാൻ സർക്കാരിന്റെ ഇടപെടൽ നിർണായകമായി. ഇപ്പോള്‍ എല്ലാവർക്കും ഇറാഖ് വിസ ലഭിച്ചുവെന്നും മടക്കയാത്രക്ക് അനുമതിയുണ്ടെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.































