
വിദേശികൾക്കും ഒമാൻ പൗരത്വം: നടപടികള്‍ പരിഷ്കരിച്ച് സുല്‍ത്താന്റെ ഉത്തരവ്; പുതുക്കിയ നിയമം അറിയാം വിശദമായി.
മസ്‌കത്ത് : ഒമാനി പൗരത്വം നേടുന്നതിനുള്ള നടപടികള്‍ പരിഷ്‌കരിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഉത്തരവ്. 2014ലെ ഒമാനി പൗരത്വ നിയവും രാജ്യത്തിന്റെ അടിസ്ഥാന നിയമവും പുനഃപരിശോധിച്ച ശേഷമാണ് രാജകീയ ഉത്തരവ് പ്രഖ്യാപിച്ചത്.




























