
സ്വര്‍ണവില താഴോട്ട്; പവന് 320 രൂപ കുറഞ്ഞു
പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 38,560 രൂപയായി.

പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 38,560 രൂപയായി.

വിമാനത്താവള വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ക്രിമിനല്‍ ഗൂഢാലോചനയാണ് നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

അന്താരാഷ്ട്ര-ഗണേശ സംഗീതോത്സവം 2020 കർണാടക സംഗീത ലോകത്ത ചരിത്ര സംഭവമായി മാറി. ഏഴാമത് തൃപ്പുണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരം പ്രശസ്ത വയലിൻ വിദ്വാൻ ശ്രീ നെടുമങ്ങാട് ശിവാനന്ദന് ചടങ്ങില്‍ സമ്മാനിച്ചു. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ സംഗീത സഭയും പാറക്കടത്തു കോയിക്കൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര-ഗണേശ സംഗീതോത്സവം 2020’ ഗണേശ ചതുർഥി ദിവസമാണ് സംഘടിപ്പിച്ചത്. 8 രാജ്യങ്ങളില്‍ നിന്നായി 12 മണിക്കൂര്‍ തുടര്‍ച്ചയായി 21 സംഗീത കച്ചേരികള്‍ ഓൺലൈലൈനിൽ നടന്നത് കർണാടക സംഗീത ലോകത്ത് ചരിത്ര സംഭവമായി.

സഭ ചേരുന്ന തീയതി തീരുമാനിച്ചത് പ്രതിപക്ഷ നേതാവുമായി ആലോചിച്ച ശേഷമാണെന്ന് മന്ത്രി ബാലനും അിയിച്ചു.

കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച വിഡിയോ കോൺഫറൻസ് ആപ്പുകൾക്ക് വെല്ലുവിളി ഉയർത്തി ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി കേരളം സമ്മാനിച്ച വികൺസോൾ നടപ്പു സാമ്പത്തികവർഷം പത്തു ലക്ഷം ഉപയോക്താക്കളെ ലക്ഷ്യമിട്ട് അടുത്ത മാസം വിപണിയിലെത്തും. ആർട്ടിഫിഷ്യൽ

കൊച്ചി: പായ്ക്കറ്റിലാക്കി ബ്രാൻഡ് ചെയ്യുന്ന പഴവർഗങ്ങളും പച്ചക്കറികളും ഇനി കേരളത്തിലും. തളിർ ബ്രാൻഡിലാണ് പഴവും പച്ചക്കറിയും വിപണിയിലിറക്കുക. തളിർ ഗ്രീൻ എന്ന പേരിൽ വില്പനശാലകളും സംസ്ഥാനമെമ്പാടും തുറക്കും. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന ഉത്പന്നങ്ങളാണ്

മോദി സർക്കാരിനെതിരെ മുപ്പത് ലക്ഷത്തിലേറെ പേരെ അണിനിരത്തിയുള്ള സമരം വേറിട്ടതായി. വീടുകൾ സമരകേന്ദ്രങ്ങളാക്കിയുള്ള സത്യഗ്രഹത്തിൽ കുടുംബാഗങ്ങളെല്ലാം അണിനിരന്നു. പ്രധാന കേന്ദ്രങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ എന്നിവയും സമര കേന്ദ്രങ്ങളായി. ഞായറാഴ്ച്ച വൈകുന്നേരം നാല് മണി

ഇക്കൊല്ലത്തെ ഡിജിറ്റല്‍ ടെക്നോളജി സഭ എക്സലന്‍സ് അവാര്‍ഡിന് കേരള പോലീസ് അര്‍ഹമായി. ആധുനിക സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള പോലീസിന്റെ ശ്രമങ്ങൾക്കാണ് ഈ ബഹുമതി. ഈ മാസം 25, 26, 27, 28 തീയതികളില്‍

തിരുവനന്തപുരം: ശാന്തിഗിരിയില്‍ 94-ാമത് നവപൂജിതം നാളെ തിങ്കളാഴ്ച നടക്കും. കോവിഡിന്റെ സാഹചര്യത്തില്‍ ആഘോങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കിയിട്ടുണ്ട്. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനാണ് നവപൂജിതമായി ആചരിക്കുന്നത്. സന്ദര്‍ശകരെ അനുവദിക്കാത്ത സാഹചര്യത്തില്‍ പോത്തന്‍കോട്

സ്റ്റൈപ്പന്റ് വർദ്ധനവ് ആവശ്യപ്പെട്ട് ജൂനിയർ നഴ്സുമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം 3 ദിവസം പിന്നിട്ടിട്ടും സമവായത്തിൽ എത്താതെ സർക്കാർ. ഒന്നര വർഷത്തിൽ അധികമായി സ്റ്റൈപ്പന്റ് വർദ്ധനവ് ആവശ്യപ്പെടുന്ന ജൂനിയർ നേഴ്സ്മാർ നിലവിൽ 5 മാസത്തിലധികമായി

പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം പൂർത്തിയാക്കി. പൊതുവിഭാഗത്തിൽ യോഗ, കരിയർ, മോട്ടിവേഷൻ ക്ലാസുകൾ ആരംഭിച്ചതിന്റെ തുടർച്ചയായി കായിക വിനോദ ക്ലാസുകളും

കോവിഡ് മഹാമാരി മൂലം സാമ്പത്തിക രംഗം ആകെ താളം തെറ്റി നില്‍ക്കുകയാണ്.വാണിജ്യ മേഖലയാകെ തന്നെ കടക്കെണിയില്‍ നില്‍ക്കുന്ന അവസ്ഥ. പല സ്ഥാപനങ്ങളിലും ശമ്പളം മുടങ്ങുകയോ വെട്ടിക്കുറക്കുയോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം വിപരീതമായി, ജീവനക്കാരെ കുടുംബാംഗങ്ങളെ പോലെ കണ്ട് കൃത്യമായി ശമ്പളം കൊടുക്കാനും ഓണത്തിന് 2 ദിവസം മുമ്പ് തന്നെ ശമ്പളം നല്‍കുവാനും തീരുമാനിച്ചിരിക്കുകയാണ് മലയാളിയും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി എന്ന മനുഷ്യസ്നേഹി.

ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. ജലീലിന്റെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 14 ദിവസമായി മന്ത്രിയും ഗണ്‍മാനും ഡ്രൈവറും ക്വാറന്റൈനിലായിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് മൂന്ന് പേരും കോവിഡ്

വടക്കാഞ്ചേരിയിലെ ഭവനപദ്ധതിയ്ക്ക് വേണ്ടി യൂണിടാക് കമ്പനിയുമായി റെഡ്ക്രസൻ്റിന് വേണ്ടി നിര്‍മ്മാണ കരാര്‍ ഒപ്പിട്ടത് യുഎഇ കോൺസുലർ ജനറൽ. വടക്കാഞ്ചേരിയിൽ ആശുപത്രി നിർമ്മാണത്തിന്എറണാകുളത്തെ സേന്‍ വെഞ്ചേഴ്സ് എന്ന കമ്പനിയുമായും കരാർ ഉണ്ടാക്കിയിരുന്നു. ടെണ്ടറിലൂടെയാണ് രണ്ടു കമ്പനിയെയും തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. 2019 ജൂലൈ 31നാണ് കരാര്‍ ഒപ്പിട്ടത്.കോൺസുലർ ജനറൽ ഒന്നാം കക്ഷിയായും യുനിടാക് രണ്ടാം കക്ഷിയുമായാണ് കരാര്‍. ആശുപത്രിയ്ക്കായും ഇതേ മാതൃകയിലാണ് കരാര്‍.

കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.5 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രാജ്യസഭാ തെരെഞ്ഞെടുപ്പിലും, അവിശ്വാസപ്രമേയ വോട്ടെടുപ്പിലും, ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലും സ്വതന്ത്രരാഷ്ട്രീയ നിലപാട് എന്ന പാര്‍ട്ടി തീരുമാനത്തിന്‍റെ ഭാഗമായി കേരളാ കോണ്‍ഗ്രസ്സ് (എം) എം.എല്‍.എമാര്‍ വിട്ടുനില്‍ക്കുമെന്ന് ആവർത്തിച്ച് ജോസ് കെ.മാണി.

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. ഒരു വർഷത്തെ കരാറിലാണ് സന്ദീപ് എത്തുക. മണിപ്പൂരിലെ ഇംഫാൽ സ്വദേശിയായ 25 കാരൻ പ്രതിരോധത്തിൽ ശ്രദ്ധിക്കുന്ന താരമാണ്. ഷില്ലോംഗ്

കണ്ണൂര്‍ മട്ടന്നൂര്‍ കൊതേരി കപ്പണയില്‍ ഹൗസില്‍ ടി. ബൈജു (37) എന്ന സന്നദ്ധ പ്രവര്‍ത്തകന്‍ വിട പറയുമ്പോള്‍ ഒരു നാടാകെ വിതുമ്പുന്നതോടൊപ്പം അഭിമാനം കൊള്ളുകയാണ്. രക്തദാനം ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായ ബൈജു ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്. 5 പേര്‍ക്ക് പുതുജീവിതം നല്‍കിയാണ് ബൈജു യാത്രയായത്. മസ്തിഷ്‌ക മരണമടഞ്ഞ ബൈജുവിന്റെ കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ബൈജുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഭിന്നശേഷിക്കാർക്ക് അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന പരിരക്ഷ പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പുതുക്കിയ പ്രൊപ്പോസൽ അംഗീകരിച്ചാണ്

കുട്ടികൾളുടെ ധീരതാ പ്രവർത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി (ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ) നൽകുന്ന ദേശീയ ധീരത അവാർഡിനും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംസ്ഥാന അവാർഡിനും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ

സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകളിലേക്ക് 2020-21 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ്, ബി.എസ്.സി എം.എൽ.റ്റി, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സുകളിലേക്ക്

സപ്ലൈകോ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന 11 ഇന ഓണക്കിറ്റിലെ ഒരിനമായ ശർക്കരയുടെ തൂക്കത്തിൽ കുറവുണ്ടായാൽ വിതരണക്കാർ കുറവ് നികത്തണമെന്ന് നിർദ്ദേശിച്ച് ഡിപ്പോ മാനേജർമാർക്ക് സർക്കുലർ നൽകിയതായി സപ്ലൈകോ സിഎംഡി (ഇൻ-ചാർജ്ജ്) അലി

സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രൊഫഷണൽ തലം വരെയുളള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ വായ്പ നൽകും. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ശ്രേണിയിലുളള

പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 24ന് തിങ്കളാഴ്ച നടത്തുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ കോവിഡ്-19 ആന്റിജൻ ടെസ്റ്റ് നടത്തും. തിങ്കളാഴ്ച രാവിലെ ഏഴുമുതൽ നിയമസഭാംഗങ്ങൾക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും

കുടിവെള്ള പദ്ധതി, കമ്യൂണിറ്റി ഹാൾ, അങ്കണവാടികൾ, കളിസ്ഥലം, വിശ്രമകേന്ദ്രം, മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കുന്നുണ്ട്. ശേഷിക്കുന്ന ഫ്ലാറ്റുകൾ ഒക്‌ടോബറിൽ കൈമാറുമെന്ന് നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലിം പറഞ്ഞു.നിർമാണത്തിൽ പങ്കാളികളായി ഗുണഭോക്താക്കളും

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണം, ക്രിസ്മസ് പരീക്ഷകള്‍ ഉണ്ടായേക്കില്ല.ഇതനുസരിച്ച് അക്കാദമിക് കലണ്ടര്‍ പുനഃക്രമീകരിക്കാന്‍ ശുപാര്‍ശ നല്‍കാന്‍ എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറെ പൊതു വിദ്യാഭാസ വകുപ്പ് ചുമതലപ്പെടുത്തി. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. മെയിൽ വാർഷിക പരീക്ഷ നടത്തിയാല്‍ മതിയെന്ന നിര്‍ദേശവും ഉയര്‍ന്നുണ്ട്.

സൗത്ത് തുമ്പയിൽ സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ രണ്ട് പേരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ ജോസ്, ജൂഡ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികൾ ഒളിവിലാണ്.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഓണത്തിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് കൊണ്ടുവരുന്നതുൾപ്പടെ യോഗത്തിൽ ചർച്ച ചെയ്യും.

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച കോട്ടാങ്ങല്‍ സ്വദേശി ദേവസ്യാ പിലിപ്പോസിനാണ് മരണ ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിൽ സംസ്ഥാനത്ത് എതിര്‍പ്പ് ഉയരുന്നതിനിടെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയ്ക്ക് ഉപകരാർ നൽകാനുള്ള ആലോചനകളുമായി അദാനിഗ്രൂപ്പ്. ഇക്കാര്യത്തിൽ വിദേശ കമ്പനികളുമായി ചർച്ച ആരംഭിച്ചു.

മട്ടാഞ്ചേരി സോണല്‍ ഓഫീസിനുകീഴിലെ മട്ടാഞ്ചേരി ടൗണ്‍ ഹാള്‍, കല്‍വത്തി കമ്യൂണിറ്റി ഹാള്‍ എന്നിവയിലെ ബുക്കിങ് രജിസ്റ്ററില്‍ വ്യാജ രസീത് നമ്പര്‍ എഴുതിച്ചേര്‍ത്ത് തട്ടിയെടുത്തത് 4,53,570 രൂപയാണ്.