Category: Kerala

അല്ലിക്ക് ആറാം പിറന്നാള്‍; മകളുടെ പുതിയ ചിത്രത്തോടൊപ്പം സ്‌നേഹനിര്‍ഭരമായ കുറിപ്പുമായി പൃഥ്വിരാജ്

സാധാരണ മകളുടെ മുഖം കാണിക്കുന്ന ചിത്രങ്ങള്‍ ഒന്നും പൃഥ്വിരാജ് സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറില്ല. പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് സാധാരണ ഇത്തരത്തിലുള്ള ചിത്രം പങ്കുവെയ്ക്കാറുള്ളത്. ഇത്തവണയും താരം പതിവ് തെറ്റിച്ചില്ല. അല്ലിക്ക് ആശംസകളുമായി നിരവധി ആരാധകര്‍ പൃഥ്വിയുടെ കുറിപ്പിന് താഴെ എത്തിയിട്ടുണ്ട്.

Read More »

ജ്വല്ലറി തട്ടിപ്പ്: എം.സി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും വീട്ടില്‍ റെയ്ഡ്

നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തികൊണ്ടിരിക്കുന്ന കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിന് മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പരിശോധന

Read More »

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമഗ്രശിക്ഷ കേരളം പദ്ധതി

സ്‌കൂളില്‍ പ്രവേശനം നേടാത്ത ആറിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളെയും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെയും കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം ഒരുങ്ങുന്നു. പ്രായത്തിനും പഠനനിലവാരത്തിനുമനുസരിച്ച് സമീപത്തെ പൊതുവിദ്യാലയത്തിലായിരിക്കും ഇവര്‍ക്ക് പ്രവേശനം നല്‍കുക. പ്രത്യേക സെന്ററുകളില്‍ പ്രത്യേക പരിശീലനവും ലഭ്യമാകും.

Read More »

കുട്ടനാട് സീറ്റ് ജോസഫ് ഗ്രൂപ്പിന്; ജേക്കബ്ബ് എബ്രഹാം സ്ഥാനാർത്ഥി

കുട്ടനാട് സീറ്റില്‍ ജേക്കബ് എബ്രഹാമിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ യു.ഡി.എഫ് തീരുമാനം. ജോസ് കെ മാണിയോടുള്ള നിലപാട് പുന:പരിശോധിക്കില്ലെന്ന് യു.ഡി.എഫ് യോഗം കഴിഞ്ഞിറങ്ങിയ പിജെ ജോസഫ് പ്രതികരിച്ചു. ജോസ് വിഭാഗത്തോട് ഇനിയൊരു ചര്‍ച്ചയോ സംവാദമോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More »

കെഎസ്എഫ്ഇയില്‍ 622 പേർക്ക്‌ കൂടി നിയമനം; നിയമന ഉത്തരവ് ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക്

കോവിഡ്‌ മഹാമാരി പിടിമുറുക്കുന്നതിനിടയിലും കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ
പിഎസ്‌‌സി വഴി കൂട്ടനിയമനം. ജൂനിയർ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിൽ 622പേർ തിങ്കളാഴ്ച കെഎസ്എഫ്ഇയുടെ സംസ്ഥാനത്തെ വിവിധ ശാഖകളിൽ ജോലിയിൽ പ്രവേശിച്ചു.

Read More »

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 4.8 കിലോ കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 4.8 കിലോ കഞ്ചാവ് പിടികൂടി. ചാവക്കാട് സ്വദേശി സജീർ അഹമ്മദ് എന്ന യാത്രക്കാരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സി ഐ എസ് എഫ് ആണ് കഞ്ചാവ് പിടികൂടിയത്.

Read More »

ആറന്‍മുള പീഡനം: പ്രതിയെ രക്ഷിക്കാന്‍ സിഐടിയു ഇടപ്പെട്ടെന്ന് പ്രചരണം; പരാതി നല്‍കി സംഘടന

വ്യാജ പ്രചാരണം നടത്തിയ വ്യക്തികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ലിങ്കുകളും മറ്റു വിശദാംശങ്ങളും സഹിതമാണ് പരാതി നല്‍കിയത്‌

Read More »

എറണാകുളം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി

എറണാകുളം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തൃപ്പൂണിത്തുറ പറവൂർ സ്വദേശിനി സുലോചന (62) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

Read More »

ക്ഷേമപെൻഷനുകൾ 1400 രൂപയായി വർധിപ്പിച്ച് ഉത്തരവിറങ്ങി

നൂറു ദിവസങ്ങൾക്കുള്ളിൽ നൂറു പദ്ധതികൾ നടപ്പാക്കുമെന്ന വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ – ക്ഷേമ പെൻഷൻ വർദ്ധന. ഓണത്തലേന്ന് നൽകിയ ആ വാഗ്ദാനം പാലിക്കുകയാണ്. ക്ഷേമപെൻഷനുകൾ 1400 രൂപയായി വർധിപ്പിച്ച് ഉത്തരവിറങ്ങി. എല്ലാ മാസവും അവ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Read More »

സംസ്ഥാനത്തെ ബാറുകൾ തുറക്കാൻ എക്സൈസ് വകുപ്പിന്റെ ശുപാർശ

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്തെ ബാറുകളും ബിയർ പാലർലറുകളും തുറക്കുന്നു. നികുതി സെക്രട്ടറിക്ക് എക്സൈസ് കമ്മീഷണർ കൈമാറിയ നിർദ്ദേശം എക്സൈസ് മന്ത്രിയുടെ ശുപാർശയോടെ മുഖ്യമന്ത്രിക്ക് നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുത്തതായാണ് സൂചന.

Read More »

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും. ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് എന്ന് വ്യക്തമായതോടെ ജോസഫ് വിഭാഗത്തിന് സീറ്റ് നൽകാനുള്ള അന്തിമതീരുമാനം ഉണ്ടായേക്കും. സ്ഥാനാ‍ർത്ഥി പ്രഖ്യാപനത്തിനായി പി ജെ ജോസഫ് വിഭാഗം ഇന്ന് കുട്ടനാട്ടിൽ യോഗം ചേരുന്നുണ്ട്.

Read More »

ഭക്ഷ്യകിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന പ്രചാരണം തെറ്റാണെന്നു അധികൃതർ 

ഭക്ഷ്യകിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന പ്രചാരണം തെറ്റാണെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അനർഹരെ ഒഴിവാക്കി അർഹരായവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനാവുമോയെന്ന് പരിശോധിക്കാനുള്ള സർക്കാർ നീക്കമാണ് തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. സംസ്ഥാനത്തെ മുപ്പതിനായിരത്തിലേറെ റേഷൻ

Read More »

കുടിവെള്ള പരിശോധനയ്ക്ക് പ്രാദേശികലാബുകൾ: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ശാസ്ത്രീയ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സമ്പൂർണ്ണമാക്കുന്നതിലൂടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലും കുടിവെള്ള പരിശോധനാ ലാബുകൾ സ്ഥാപിക്കുന്ന ഹരിതകേരളം മിഷൻ പദ്ധതിയുടെ സംസ്ഥാനതല

Read More »

ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍ ( തൃക്കാക്കര സ്‌ക്കെച്ചസ് )

സുധീര്‍നാഥ് മെയ് മാസം കഴിഞ്ഞാല്‍ ഉത്സവങ്ങള്‍ കഴിഞ്ഞു. പിന്നെ മഴക്കാലമാണ്. ചിങ്ങം പിറക്കണം പുതിയ കലാപരിപാടികളുടെയും, ഉത്സവങ്ങളുടേയും കാലം തുടങ്ങാന്‍. ത്യക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനാണ് കലാകാരന്‍മാര്‍ക്കുള്ള ആദ്യ വേദി ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ

Read More »

വികസന പദ്ധതികള്‍ക്കെതിരായ പ്രതിപക്ഷ കുതന്ത്രങ്ങൾ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി

യു.ഡി.എഫിന്റെ കുതന്ത്രങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികനക്ഷേമ പദ്ധതികൾ തടസപ്പെടുത്താനും തുരങ്കം വയ്ക്കാനുമുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് പധതിയിൽ കേരള എന്‍.ജി.ഒ യൂണിയൻ തിരുവനന്തപുരത്ത് നിർമിച്ചു നൽകിയ ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

Read More »

രാജ്യത്തെ സംസ്ഥാനങ്ങളില്‍ സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്

രാജ്യത്ത് സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനം ആളുകള്‍ക്ക് സാക്ഷരതയുമായാണ് കേരളം മുന്നിലെത്തിയത്. ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. 89 ശതമാനമാണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് കണക്കുകള്‍ പുറത്ത് വിട്ടത്. 85.9 ശതമാനവുമായി അസമും, 87.6 ശതമാനവുമായി ഉത്തരാഖണ്ഡുമാണ് കേരളത്തിനും ഡല്‍ഹിക്കും പിന്നിലുള്ളത്. ബിഹാറില്‍ 70.9 ശതമാനം സാക്ഷരരും ആന്ധ്രയില്‍ 66.4 ശതമാനം സാക്ഷരരുമാണുള്ളത്.

Read More »

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ എം.പി.മാര്‍ സമ്മര്‍ദ്ദം ചെലുത്തും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സ്വകാര്യസംരംഭകനെ ഏല്‍പിക്കാനുള്ള തീരുമാനം തിരുത്തുന്നതിന് കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത എം.പി. മാരുടെ യോഗം തീരുമാനിച്ചു.

Read More »

ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്ര പ്രദർശനം നാലാം ദിവസം

പാലക്കാട് ഇൻസൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പത്താമത് ഹാഫ് (ഹൈക്കു അമച്ചർ ലിറ്റിൽ ഫിലിം) ഫെസ്റിവലിനോടനുബന്ധിച്ചുള്ള റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്ര പ്രദർശനത്തിന്റെ നാലാം ദിവസം ( 7th September) www.palakkadinsight.com എന്ന വെബ്‌സൈറ്റിൽ വൈകിട്ട് ഇന്ത്യൻ സമയം എട്ടുമണി മുതൽ ലൈവ് ആയി കാണാന്‍ സാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Read More »

കൊച്ചി മെട്രോ തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്തു; 747 കോടി രൂപയുടെ കൊച്ചി വാട്ടർ മെട്രോ പദ്ധതി വരുന്നു

കേരള മെട്രോയുടെ ആദ്യഘട്ടം തൈക്കൂടം-പേട്ട പാത കമ്മീഷനിങ്ങോട് കൂടി പൂർത്തിയായതായി കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പ്രഖ്യാപിച്ചു. 6218 കോടി രൂപയ്ക്കാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായത്. രണ്ടാംഘട്ടത്തിനുള്ള ശുപാർശ കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും ഉടൻ അംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞു. ശ്രീ ഹർദീപ് സിംഗ് പുരിയും കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്തത്.

Read More »

സംസ്ഥാനത്ത് ഇന്ന് 2246 പേര്‍ക്ക് രോഗമുക്തി; 1648 പുതിയ കോവിഡ് ബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

‘മികവിന്റെ കേന്ദ്രം’; പത്ത് ജില്ലകളിലായി 34 സ്‌കൂളുകള്‍

നേരത്തെ അഞ്ച് കോടി രൂപയുടെ 22 കെട്ടിടങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. ഇതിനുപുറമെ മൂന്ന് കോടിയുടെ 32 സ്‌കൂളുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഡിസംബറില്‍ 200 സ്‌കൂളുകള്‍ കൈമാറാന്‍ കൈറ്റ് നടപടികള്‍ സ്വീകരിച്ചതായി സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Read More »

കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവം: പട്ടിക ജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ കേസെടുത്തു

പത്തനംതിട്ട അടൂരിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗിയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി  ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ  വിവിധ മാധ്യമങ്ങളിൽ വന്ന  വാർത്തയുടെ അടിസ്ഥാനത്തിൽ  പട്ടികജാതി പട്ടികവർഗ്ഗ  കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു.  

Read More »

ഡിജിറ്റല്‍ ടെക്നോളജി സഭ എക്സലന്‍സ് അവാര്‍ഡ് പോലീസ് മേധാവി ഏറ്റുവാങ്ങി

ഇക്കൊല്ലത്തെ ഡിജിറ്റല്‍ ടെക്നോളജി സഭ എക്സലന്‍സ് അവാര്‍ഡ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഏറ്റുവാങ്ങി. ഇൻഫോസിസ് സെന്റർ ഹെഡ്ഡും ജി-ടെക് ചെയർമാനുമായ സുനിൽ ജോസ് ആണ് അവാർഡ് സമ്മാനിച്ചത്. എ.ഡി.ജി.പി മനോജ് എബ്രഹാമും ചടങ്ങിൽ സംബന്ധിച്ചു.

Read More »

ഫോട്ടോഗ്രാഫര്‍ സി ശങ്കറിനെ അനുസ്മരിച്ചു

ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫറായിരുന്ന സി ശങ്കറിന്റെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബു സംയുക്തമായി അനുസ്മരണയോഗം സംഘടിപ്പിച്ചു. എം ജി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

Read More »

കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് എഫ്‌ഐആര്‍; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ലൈംഗിക പീഡനം നടന്നുവെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു

Read More »

കോൾ വിളിക്കുമ്പോൾ  കേൾക്കുന്ന കോവിഡ് പ്രതിരോധ പ്രചരണം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

കോവിഡ് വൈറസിനെ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ച് ജനങ്ങൾക്ക് മതിയായ ബോധവൽക്കരണം ലഭിച്ചു കഴിഞ്ഞ സാഹചര്യത്തിൽ കോൾ വിളിക്കുമ്പോൾ  കേൾക്കുന്ന കോവിഡ് പ്രതിരോധ പ്രചരണം അവസാനിപ്പിക്കണമെന്ന ആവശ്യം സർക്കാർ ഗൗരവപൂർവം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ചീഫ്സെക്രട്ടറി ആവശ്യമായ നടപടി സ്വീകരിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു. 

Read More »

മികച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരപ്പട്ടികയില്‍ വയനാട് ജില്ലാ കലക്ടര്‍ ഡോ അദീല അബ്ദുള്ളയും

പ്രവര്‍ത്തന മികവിന് രാജ്യത്തെ മികച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയും. 12 കലക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് വയനാട് ജില്ലാ കലക്ടര്‍ ഇടം പിടിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്ന് 5 പേര്‍ പട്ടികയില്‍ ഇടം നേടി.

Read More »

തദ്ദേശീയമായി ബ്ലഡ് ഫ്‌ളോ മീറ്റര്‍ വികസിപ്പിച്ചെടുത്ത് ശ്രീചിത്ര; വില വന്‍തോതില്‍ കുറയും

ഹൃദയ ശസ്ത്രക്രിയകളുടെ ഫലപ്രാപ്തി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ലളിതവും ചെലവ് കുറഞ്ഞതുമായ ബ്ലഡ് ഫ്‌ളോ മീറ്റര്‍ വികസിപ്പിച്ചെടുത്ത് കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ ഗവേഷകര്‍. ഹൃദയ ശസ്ത്രക്രിയകളുടെ വിജയം നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകമായ രക്ത പ്രവാഹ നിരക്ക് (Blood Flow Rate) മനസ്സിലാക്കുന്നതിന് ഇന്ത്യ പൂര്‍ണ്ണമായും ആശ്രയിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ബ്ലഡ് ഫ്‌ളോ മീറ്ററുകളെയാണ്.

Read More »

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ചത്.

Read More »

യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍  വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജൂനിയര്‍  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പാങ്ങോട് ഭരതന്നൂര്‍ സ്വദേശി പ്രദീപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്‍ നിര്‍ദേശം നല്‍കി.

Read More »