Category: Kerala

ശ്രീനാരായണ സർവ്വകലാശാലയുടെ പേരിൽ സർക്കാർ മതധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ

  തൃശൂർ: ശ്രീനാരായണ ഗുരു സർവകലാശാല വിസിയായി ജിഹാദിയെ നിയമച്ചതിലൂടെ മത ധ്രുവീകരണത്തിന് സർക്കാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ പാലക്കാട്, കോഴിക്കോട് മേഖലകളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read More »

ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും അറസ്റ്റ് ഉടനില്ല; ചുമത്തിയ വകുപ്പുകള്‍ പുനഃപരിശോധിക്കും

സെപ്തംബര്‍ 26നായിരുന്നു സമൂഹ മാദ്ധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വിജയ് പി നായരുടെ ദേഹത്ത് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

Read More »

ഏഴാച്ചേരിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് എന്നും ഉത്ക്കണ്ഠപ്പെട്ടിട്ടുള്ള കവിയാണ് ഏഴാച്ചേരി രാമചന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ആവശ്യമുള്ള സന്ദർഭങ്ങളിലെല്ലാം മനുഷ്യനെ വർഗ പക്ഷപാതിത്വത്തോടെ കണ്ട കവിയാണ് അദ്ദേഹം. ജനതയാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന ഉറച്ച വിശ്വാസം ഏഴാച്ചേരിയുടെ കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്.

Read More »

വാളയാര്‍ കേസ് പുനരന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ചെന്നിത്തല 

 പീഡനത്തിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അവരുടെ മാതാപിതാക്കള്‍ സെക്രട്ടറിയേറ്റ് മുന്നില്‍ നടത്തുന്ന സമരവേദി പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

Read More »

അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് പുതുക്കല്‍; പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു

വിദേശങ്ങളിൽ ആയിരിക്കെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് (IDP) പുതുക്കുന്നതും ആയി ബന്ധപ്പെട്ട വ്യവസ്ഥകളിലെ ഭേദഗതികളിൽ, പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു.

Read More »

ജലജീവന്‍ മിഷന്‍: 21.42 ലക്ഷം കുടുംബങ്ങള്‍ക്ക്  കണക്ഷന്‍

കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്. പ്രാദേശികതലത്തില്‍ പഞ്ചായത്ത് സമിതിയാണ് കേരളത്തിന്റെ മിഷന്റെ കീഴ്ത്തല ഘടകം.

Read More »

വിവാദ പ്രസ്താവന: പ്രേമചന്ദ്രനെതിരേ നിയമനടപടിക്കൊരുങ്ങി മുഹമ്മദ് റിയാസ്

ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എംപി നടത്തിയ വിവാദ പ്രസ്താവനയിൽ നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ്. 

Read More »

ലുഡോ കളിച്ച് ജോര്‍ജ് കുട്ടിയും കുടുംബവും; ഒളിഞ്ഞുനോക്കി ജീത്തു ജോസഫ്

ഒളിഞ്ഞുനോട്ടത്തിനാണ് സിനിമയില്‍ ആ പയ്യനെ കൊന്നത് എന്നത് ഓര്‍മ്മ വേണം എന്ന് സംവിധായകനോട് തമാശരൂപത്തില്‍ ചിലര്‍ പറയുന്നുണ്ട്

Read More »

തൃശൂരിൽ വീണ്ടും കൊലപാതകം; കൊ​ല​ക്കേ​സ് പ്ര​തിയെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​

തൃ​ശൂ​രി​ല്‍ വീ​ണ്ടും കൊ​ല​പാ​ത​കം. മു​റ്റി​ച്ചൂ​രി​ല്‍ കൊ​ല​ക്കേ​സ് പ്ര​തി നി​ധി​നെ​യാ​ണ് ഒ​രു സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന നി​ധി​നെ ത​ട​ഞ്ഞ് നി​ര്‍​ത്തി​യ​തി​ന് ശേ​ഷം കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Read More »

പിടി തോമസ് രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍

അഞ്ചുമന ഭൂമി കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പിടി തോമസ് രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐഎം. എംഎല്‍എയുടെ ഇടപെടല്‍ ക്രിമിനല്‍ കുറ്റമാണെന്നും എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ വാർത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Read More »

മുഖ്യമന്ത്രിയ്ക്ക് മറ്റ് മന്ത്രിമാരെ വിശ്വാസമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

മറ്റു വകുപ്പിലെ ഫയലുകൾ നേരിട്ട് മുഖ്യ മന്ത്രിക്ക് നൽകണം എന്ന ഉത്തരവ് വിചിത്രമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മന്ത്രിമാരുടെ കഴിവിൽ മുഖ്യമന്ത്രിക്ക് വലിയ മതിപ്പ് ഇല്ലെന്ന് മാത്രമല്ല, അവരെ വിശ്വാസവും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.

Read More »

വയലാര്‍ പുരസ്‌കാരം ഏഴാച്ചേരിക്ക്

  തിരുവനന്തപുരം: കവി ഏഴാച്ചേരി രാമചന്ദ്രന് വയലാര്‍ പുരസ്‌കാരം.’ഒരു വെര്‍ജീനിയന്‍ ദിനങ്ങള്‍’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. നാല്‍പ്പത്തി നാലാമത് വയലാര്‍ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ

Read More »

ശിവശങ്കറെയും സ്വപ്നയേയും ഒരേ സമയം ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് കേസിൽ സ്വപ്നയേയും, ശിവശങ്കറേയും ഒരേ സമയം കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നീക്കമാണ് കസ്റ്റംസ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനേയും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെയും ഒരേ സമയം ചോദ്യം ചെയ്യുന്നത്.

Read More »

യൂട്യൂബറെ മര്‍ദിച്ച കേസ്: ഭാഗ്യലക്ഷ്മി, ദിയ, ശ്രീലക്ഷ്മി എന്നിവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം

സെപ്തംബര്‍ 26നായിരുന്നു സമൂഹ മാദ്ധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വിജയ് പി നായരുടെ ദേഹത്ത് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

Read More »

മുഴുവൻ ഹൈടെക് വിദ്യാലയം: പ്രഖ്യാപനം ഒക്ടോബർ 12 ന് മുഖ്യമന്ത്രി നിർവ്വഹിക്കും

വിദ്യാഭ്യാസ രംഗത്ത് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം മാറി. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ ആദ്യസമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം ഒക്ടോബർ 12 ന് 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.16,027 സ്കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്റൂം പദ്ധതിക്കായി വിതരണം ചെയ്തത്.

Read More »

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്കെതിരായ നീക്കം അപലപനീയം: ശ്രീനാരായണ സോദരസംഘം

കേരളത്തിന് അഭിമാനമായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്കെതിരെ തല്പരകക്ഷികൾ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും തെറ്റായ നിലപാടുകളും ശ്രീനാരായണഗുരുവിൻെറ ദർശനങ്ങൾക്ക് വിരുദ്ധവും മതേതര ജനാധിപത്യ സമൂഹത്തിന്‌ വെല്ലുവിളിയാണെന്നും ശ്രീനാരായണ സോദരസംഘം അഭിപ്രായപ്പെട്ടു.

Read More »

വ്യവസായ കുതിപ്പ് : കെ.എം.എം.എല്ലിൽ പുതിയ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ഇന്ന്

കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കുതിപ്പേകിക്കൊണ്ട് പുതിയ ഓക്സിജൻ പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നു. എല്‍.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Read More »

ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് 11 മണിക്കൂര്‍

വിവിധ പ്രതികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളും എം ശിവശങ്കര്‍ ഇന്ന് നല്‍കിയ വിവരങ്ങളും ഒത്തുനോക്കിയശേഷം അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കണോ എന്നകാര്യത്തില്‍ കസ്റ്റംസ് തീരുമാനമെടുക്കും.

Read More »

ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണോദ്‌ഘാടനം ഒക്ടോബർ 13ന്

ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണോദ്‌ഘാടനം ഒക്ടോബർ 13ന് നടക്കും. തലപ്പാടിമുതൽ മുഴപ്പിലങ്ങാടുവരെയുള്ള നാല്‌ റീച്ചിന്റെ നിർമാണമാണ്‌‌ തുടങ്ങുന്നത്‌. കോഴിക്കോട്‌ ബൈപ്പാസ്‌, പാലോളിപാലം-മുടാടി പാലം ആറുവരിയാക്കൽ എന്നിവയുടെ നിർമാണോദ്‌ഘാടനവും നടക്കും.

Read More »

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്; 8048 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

പി.ടി തോമസിന്റെ സ്വത്ത് വിവരങ്ങൾ എൻഫോഴ്സ്മെന്റ് അന്വേഷിക്കാന്‍ പരാതി നല്‍കി തോപ്പുംപടി സ്വദേശി

കള്ളപ്പണ ഹവാല ഇടപാടിന് കൂട്ടുനിന്ന പി ടി തോമസ്‌ എംഎൽഎയുടെ സ്വത്ത്‌ വിവരം എർഫോഴ്‌സ്‌മെൻറ്‌ അന്വേഷിക്കമൈന്ന്‌ പരാതി. സാമൂഹിക പ്രവർത്തകനായ തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയാണ്‌ കൊച്ചി യുണിറ്റ്‌ എൻഫോഴ്‌സ്‌മെൻറ്‌ ജോയിൻറ്‌ ഡയറക്‌ടർക്ക്‌ പരാതി നൽകിയത്‌. ഇൻകം ടാക്‌സിനും പരാതി നൽകി.

Read More »

ലോക മാനസികാരോഗ്യ ദിനം; കോവിഡ് കാലത്ത് 36.46 ലക്ഷം പേര്‍ക്ക് മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കി

ലോകം ഒന്നാകെ കോവിഡ്19 മഹാമാരിക്കെതിരെ പോരാടുന്ന സമയത്താണ് ലോക മാനസികാരോഗ്യ ദിനം ഒക്‌ടോബര്‍ 10ന് ആചരിക്കുന്നത്. ‘എല്ലാവര്‍ക്കും മാനസികാരോഗ്യം, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ പ്രാപ്യം ഏവര്‍ക്കും എവിടെയും’ എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ വിഷയം.

Read More »

സനൂപ് വധം; മൂന്നു പേർ കൂടി അറസ്റ്റിൽ

സി.പി.എം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകകേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരെയാണ് ചെമ്മന്തിട്ടയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

Read More »

“എന്നെ  ജിപി  എന്ന് ആദ്യം വിളിക്കുന്നത് ഒരു കൊച്ചു പഞ്ചാബി കുട്ടിയാണ് , ടെലിവിഷനിലേക്ക് വന്നപ്പോൾ അതെന്റെ പേരായി. ഇപ്പോൾ ഞാൻ എല്ലാര്ക്കും ജിപി തന്നെ”, നടൻ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖം.

  ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ഗോവിന്ദ് പദ്മസൂര്യ മിനി സ്‌ക്രീനിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ഇക്കുറി, ജിപിയെന്ന് സ്നേഹത്തോടെ പ്രേക്ഷകർ വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ എത്തുന്നത് സീ കേരളത്തിന്റെ  ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന

Read More »

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 12 പേർക്ക് കോവിഡ്

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. പെരിയ നമ്പിയടക്കമുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ക്ഷേത്ര ദർശനം നിർത്തിവെച്ചു. ഇന്ന് മുതല്‍ ഈ മാസം 15 വരെ ക്ഷേത്രത്തില്‍ ദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Read More »

വനിതാ കമ്മിഷന്‍ ഓണ്‍ലൈന്‍ അദാലത്തുകള്‍ 12-മുതല്‍

കേരള വനിതാ കമ്മിഷന്‍ ഓണ്‍ലൈന്‍ അദാലത്തുകള്‍ ഈ മാസം 12 മുതല്‍ ആരംഭിക്കും. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നേരില്‍ ഹാജരാകാന്‍ കക്ഷികള്‍ ബുദ്ധിമുട്ട് അറിയിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ അദാലത്ത് സംഘടിപ്പിക്കുന്നത്. വാട്ട്‌സാപ്പ് മുഖാന്തിരം രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയുള്ള സമയത്തായിരിക്കും പരീക്ഷണാര്‍ഥം അദാലത്ത് സംഘടിപ്പിക്കുക. ഇതുസംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ട്.

Read More »

ടി പീറ്ററിന്റെ നിര്യാണം മത്സ്യമേഖലക്കും പരിസ്ഥിതിക്കും തീരാനഷ്ടം; കേരള പരിസ്ഥിതി ഐക്യ വേദി

സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്റെ ദേശീയ നേതാവും കേരളത്തിലെ പരിസ്ഥിതി സമര ങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ശ്രീ പീറ്ററിന്റെ വിയോഗത്തിൽ കേരള പരിസ്ഥിതി ഐക്യ വേദിയുടെ പ്രവർത്തകർ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി കേരള പരിസ്ഥിതി ഐക്യ വേദി അറിയിച്ചു.

Read More »

പരസ്യമദ്യപാനം ചോദ്യം ചെയ്തതിന് കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

ഹരിപ്പാട് 19കാരനെ ക്രിക്കറ്റ് സ്റ്റമ്പിന് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ. മുഖ്യ പ്രതികളും സഹോദരങ്ങളുമായ ശ്യാംദാസ്, ഷാരോൺ ദാസ് എന്നിവർക്കാണ് ജീവപര്യന്തം. കൂട്ട് പ്രതികളായ ഹരീഷ്, സുനിൽകുമാർ എന്നിവർക്ക് മൂന്ന് വർഷം തടവും ശിക്ഷ വിധിച്ചു.

Read More »