
ഓഹരി വിപണി സമ്പദ്‌വ്യവസ്ഥയുടെ ബാരോമീറ്റര്‍ അല്ല
ധനപ്രവാഹത്തിന്റെ കുത്തൊഴുക്കാണ് ഇപ്പോള്‍ ഓഹരി വിപണിയില്‍ സംഭവിക്കുന്നത്. ഓഹരി വിപണി കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ സ്വപ്‌നസമാനമായ കുതിച്ചുചാട്ടത്തിന് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ധനപ്രവാഹമാണ്. വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ ഉത്തേജക പാക്കേജുകള്‍ വഴി വിപണിയിലെത്തിച്ച ധനം ഓഹരി വിപണിക്ക് ഉത്തേജനം പകരുകയായിരുന്നു. മറ്റ് ബാഹ്യഘടകങ്ങളെ മിക്കവാറും അവഗണിച്ചുകൊണ്ടാണ് വിപണി ഇത്തരമൊരു തേരോട്ടം നടത്തിയത്.