
എസ്‌ഐപി വഴി പല തരത്തില്‍ നിക്ഷേപിക്കാം
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം സിസ്റ്റമാറ്റിക്ക് ഇന്‍വെസ്‌മെന്റ് പ്ലാന്‍(എസ്‌ഐപി) ആണെന്നതിനെക്കുറിച്ച് നിക്ഷേപകര്‍ക്കിടയില്‍ ബോധവല്‍ക്കരണം വര്‍ധിച്ചു വരികയാണ്. എസ്‌ഐപി വഴിയുള്ള നിക്ഷേപത്തിന് നിക്ഷേപകര്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നതാണ് സമീപകാല പ്രവണത. ഫണ്ട് ഹൗസുകളുടെ എസ്‌ഐപി അക്കൗണ്ടുകളില്‍ പകുതിയും അഞ്ച് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്നവയാണ്. എന്നാ ല്‍ എല്ലാ മാസവും നിക്ഷേപിക്കുന്ന പ്ലാനിന് പുറമെ പലതരം എസ്‌ഐപികള്‍ ഉണ്ടെന്നതിനെക്കുറിച്ച് നിക്ഷേപകര്‍ക്കിടയില്‍ അറിവ് പരിമിതമാണ്.