Category: Economy

ഐപിഒ വിപണി വീണ്ടും സജീവമാകുന്നു

ഓഹരി വിപണിയില്‍ മുന്നേറ്റ പ്രവണത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐപിഒകളുമായി കമ്പനികളെത്തുന്നു. 2020ല്‍ ഓഗസ്റ്റ്‌ വരെയുള്ള എട്ട്‌ മാസത്തിനിടെ മൂന്ന്‌ കമ്പനികള്‍ മാത്രമാണ്‌ ഐപിഒ ഇറക്കിയത്‌. എന്നാല്‍ വിപണി മാര്‍ച്ചിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും ശക്തമായ കുതിപ്പ്‌ കാഴ്‌ച വെച്ചത്‌ പബ്ലിക്‌ ഇഷ്യുവിലൂടെ നിക്ഷേപ സമാഹരണം നടത്താന്‍ ഉചിതമായ സമയമാണ്‌ ഇതെന്ന തോന്നലാണ്‌ കമ്പനികളില്‍ ഉണ്ടാക്കിയിരിക്കുന്നത്‌. സെപ്‌റ്റംബറില്‍ ഇതുവരെ മൂന്ന്‌ കമ്പനികള്‍ ഐപിഒ ഇറക്കി.

Read More »

പ്രതിസന്ധി ഘട്ടത്തിലെ അവസരങ്ങള്‍ വിനിയോഗിക്കാന്‍ ഇന്ത്യക്ക്‌ കഴിയുമോ?

ആഗോള നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്ന രാജ്യം ഒരു `സ്റ്റാര്‍ട്‌-അപ്‌’ പോലെയാണ്‌. മറ്റെവിടെയും അധികം കാണാത്ത അവസരങ്ങള്‍ ഇവിടെയുണ്ട്‌. സര്‍ക്കാരിന്റെ പിന്തുണയുണ്ടെങ്കില്‍ ചെലവ്‌ കുറഞ്ഞ നിലയില്‍ അത്‌ ഉപയോഗപ്പെടുത്താനും ഇന്ത്യയിലെ തന്നെ ജനകോടികളുടെ ഉപഭോഗ്‌തൃ സമൂഹത്തില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും സാധ്യമാണ്‌. പക്ഷേ അവസരങ്ങള്‍ ഉപയോഗിക്കുക എന്ന പ്രക്രിയ നടപ്പിലാക്കിയെടുക്കുക ഏതൊരു സ്റ്റാര്‍ട്‌-അപ്പിനെയും പോലെ ഇന്ത്യയില്‍ ഒട്ടും എളുപ്പമല്ല.

Read More »

ഓഹരി വിപണിയില്‍ സംഭവിച്ചത് നേരത്തെ പ്രതീക്ഷിച്ച തിരുത്തല്‍

സെപ്റ്റംബര്‍ 28ന് സുപ്രിം കോടതി മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തി കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയെ സമീപിക്കുന്നത്.

Read More »

കോവിഡ് കാലത്തും മികച്ച വായ്പാ ലഭ്യത റേറ്റിംഗായ എ-സ്റ്റേബിള്‍ നിലനിര്‍ത്തി ഇന്‍ഫോപാര്‍ക്ക്

ഐടി കമ്പനികള്‍ വര്‍ക്ക്-ഫ്രം-ഹോം സമ്പ്രദായത്തിലേയ്ക്ക് മാറിയ കൊവിഡ് കാലത്തും മികച്ച വായ്പാ ലഭ്യതയ്ക്കുള്ള ക്രിസില്‍ റേറ്റിംഗ് ഇന്‍ഫോപാര്‍ക്സ് കേരള നിലനിറുത്തി. 123 കോടി രൂപ ദീര്‍ഘകാല വായ്പാശേഷിയോടെ ‘എ മൈനസ് സ്റ്റേബിള്‍ റേറ്റിംഗ്’ ഇന്‍ഫോപാര്‍ക്ക്സ് കേരളയ്ക്ക് നല്‍കിയിരിക്കുന്നതിലൂടെ കമ്പനിയുടെ മികച്ച സാമ്പത്തികഭദ്രതയാണ് കാണിക്കുന്നത്.

Read More »

മൂലധന നേട്ട നികുതി ലാഭിക്കാന്‍ മൂന്ന്‌ മാര്‍ഗങ്ങള്‍

വരുമാനത്തിന്‌ നികുതി നല്‍കുന്നതു പോലെ തന്നെ ആസ്‌തികളുടെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന മൂലധന നേട്ടത്തിനും നി കുതി ബാധകമാണ്‌. ഭവനം, സ്വര്‍ണം, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ട്‌ തുടങ്ങിയവയുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന മൂലധന നേട്ടത്തിന്‌ നികുതി നല്‍കാന്‍ ബാധ്യസ്ഥമാണെങ്കിലും നികുതി ബാധ്യത ഒഴിവാക്കാനോ ലഘൂകരിക്കാനോ മാര്‍ഗങ്ങളുണ്ട്‌. ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതി ലാഭിക്കുക എളുപ്പമല്ലെങ്കിലും ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി ഒഴിവാക്കാന്‍ വഴിയുണ്ട്‌.

Read More »
Personal Finance mal

അടിയന്തിര ആവശ്യം വരുമ്പോള്‍ സ്വീകരിക്കാവുന്ന വായ്‌പാ മാര്‍ഗങ്ങള്‍

അടിയന്തിരമായ സാമ്പത്തിക ആവശ്യം എപ്പോള്‍ വേണമെങ്കിലും വന്നു ഭവിക്കാം. അപ്രതീക്ഷിതമായ ആശുപത്രി വാസമോ അപകടമോ പണത്തിനുള്ള അടിയന്തിര ആവശ്യം സൃഷ്‌ടിച്ചേക്കാം. അത്തരം സാഹചര്യത്തെ എങ്ങനെ ഫലപ്രദമായി നേരിടും?

Read More »

ഓഹരി വിപണിയില്‍ കനത്ത ഇടിവ്‌; സെന്‍സെക്‌സില്‍ 1114 പോയിന്റ്‌ നഷ്‌ടം

ഓഹരി വിപണിയില്‍ കനത്ത ഇടിവ്‌ തുടരുന്നു. സെന്‍സെക്‌സ്‌ 1114 പോയിന്റിന്റെ നഷ്‌ടമാണ്‌ ഇന്ന്‌ രേഖപ്പെടുത്തിയത്‌. നിഫ്‌റ്റി 326 പോയിന്റ്‌ ഇടിവ്‌ നേരിട്ടു.

Read More »

പണം നഷ്‌ടപ്പെട്ടാലും ഇന്‍ഷുറന്‍സ്‌

വ്യക്തിഗത ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളില്‍ ലൈഫ്‌ ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സിനുമാണ്‌ കൂടുതല്‍ പ്രചാരമുള്ളത്‌. എന്നാല്‍ ഒട്ടേറെ വൈവിധ്യമുള്ളതാണ്‌ ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളുടെ നിര. പണം നഷ്‌ടപ്പെടുന്നതിനും സാഹസിക യാത്ര മൂലം അപകടം സംഭവിക്കുന്നതിനുമൊക്കെ പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ്‌ പോളിസികളുണ്ട്‌.

Read More »

ഓഹരി വിപണിയില്‍ ഇടിവ്‌ തുടരുന്നു

തുടര്‍ച്ചയായ നാലാമത്തെ ദിവസത്തെ ദിവസവും ഓഹരി വിപണിയില്‍ ഇടിവ്‌. പ്രതികൂലമായ ആഗോള സൂചനകള്‍ സൃഷ്‌ടിച്ച വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന്‌ ഓഹരി വിപണി ഇന്നും ഇടിവ്‌ നേരിട്ടു. സെന്‍സെക്‌സ്‌ 300ഉം നിഫ്‌റ്റി 96ഉം പോയിന്റ്‌ ഇടിഞ്ഞു. രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണിക്ക്‌ അത്‌ നിലനിര്‍ത്താനായില്ല.

Read More »

മിഥ്യയാവുന്ന തൊഴില്‍ സുരക്ഷിതത്വം

വേതനം നിശ്ചയിക്കല്‍, തൊഴില്‍ശാലകളിലെ സുരക്ഷിതത്വം, ആരോഗ്യം, വ്യവസായ ബന്ധങ്ങള്‍, സാമൂഹിക സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളാണ് തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങള്‍ എന്നു പൊതുവെ വിശേഷിപ്പിക്കുന്ന ഈ നിയമ മാറ്റങ്ങളുടെ അന്തസത്ത.

Read More »

ഡയറക്‌ട്‌ പ്ലാനുകള്‍ സാധാരണ നിക്ഷേപകര്‍ക്ക്‌ അനുയോജ്യമല്ല

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരില്‍ ഒരു വിഭാഗം പേര്‍ ഡയറക്‌ട്‌ പ്ലാനുകളാണ്‌ തിരഞ്ഞെടുക്കുന്നത്‌. മ്യൂച്വല്‍ ഫണ്ട്‌ അഡൈ്വസര്‍ക്കുള്ള കമ്മിഷന്‍ ലാഭിക്കാമെന്നതിനാലാണ്‌ സാധാരണ പ്ലാനുകള്‍ക്ക്‌ പകരം ഡയറക്‌ട്‌ പ്ലാനുകള്‍ നിക്ഷേപകര്‍ തിരഞ്ഞെടുക്കുന്നത്‌. എന്നാല്‍ ഇത്‌ ശാസ്‌ത്രീയമായ രീതിയാണോ?

Read More »

ഓഹരി വിപണിയില്‍ കനത്ത ഇടിവ്‌; സെന്‍സെക്‌സ്‌ 811 പോയിന്റ്‌ ഇടിഞ്ഞു

ആഗോള സൂചനകള്‍ പ്രതികൂലമായതിനെ തുടര്‍ന്ന്‌ ഓഹരി വിപണി ഇന്ന്‌ കനത്ത ഇടിവ്‌ നേരിട്ടു. തുടര്‍ച്ചയായ മൂന്നാമ ദിവസത്തെ ദിവസമാണ്‌ വിപണി നഷ്‌ടം രേഖപ്പെടുത്തുന്നത്‌. സെന്‍സെക്‌സ്‌ 811ഉം നിഫ്‌റ്റി 254ഉം പോയിന്റ്‌ ഇടിഞ്ഞു. രാവിലെ നേട്ടത്തിലായിരുന്നെങ്കിലും പിന്നീട്‌ കനത്ത ഇടിവാണ്‌ വിപണിയിലുണ്ടായത്‌.

Read More »

ഫുട്‌വെയര്‍ കമ്പനിയായ റിലാക്‌സോ മികച്ച ഓഹരി

1976ല്‍ ഒരു ചെറുകിട സംരംഭമായി തുടങ്ങിയ റിലാക്‌സോ ഫുട്‌വെയര്‍ ലിമിറ്റഡ്‌ ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും പേരുകേട്ട ഫുട്‌ വെയര്‍ കമ്പനികളിലൊന്നാണ്‌. റീട്ടെയില്‍ മേഖലയില്‍ പ്രതീക്ഷിക്കുന്ന മികച്ച വളര്‍ച്ചയുടെ ഗുണഭോക്താക്കളിലൊന്നാകും റിലാക്‌സോ ഫുട്‌വെയര്‍.

Read More »

നിഫ്‌റ്റിയുടെ പ്രതിരോധം 11,800 പോയിന്റില്‍

കടന്നുപോയ ആഴ്‌ച ഓഹരി വിപണി ഇടുങ്ങിയ ഒരു റേഞ്ചിനുള്ളില്‍ നിന്നു കൊണ്ടാണ്‌ വ്യാപാരം ചെയ്‌തത്‌. 11,800നും 11,377നും ഇടയിലെ റേഞ്ചിലാണ്‌ നിഫ്‌റ്റി വ്യാപാരം ചെയ്‌തത്‌. 11,377 എന്ന പ്രധാന താങ്ങ്‌ നിലവാരത്തിന്‌ അടുത്തേക്ക്‌ നിഫ്‌റ്റി തിങ്കളാഴ്‌ച ഇടിഞ്ഞെങ്കിലും അവിടെ നിന്നും തിരികെ കയറി.

Read More »

ഓഹരി വിപണി സമ്പദ്‌വ്യവസ്ഥയുടെ ബാരോമീറ്റര്‍ അല്ല

ധനപ്രവാഹത്തിന്റെ കുത്തൊഴുക്കാണ്‌ ഇപ്പോള്‍ ഓഹരി വിപണിയില്‍ സംഭവിക്കുന്നത്‌. ഓഹരി വിപണി കഴിഞ്ഞ ആറ്‌ മാസത്തിനിടെ നടത്തിയ സ്വപ്‌നസമാനമായ കുതിച്ചുചാട്ടത്തിന്‌ പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത്‌ ധനപ്രവാഹമാണ്‌. വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ ഉത്തേജക പാക്കേജുകള്‍ വഴി വിപണിയിലെത്തിച്ച ധനം ഓഹരി വിപണിക്ക്‌ ഉത്തേജനം പകരുകയായിരുന്നു. മറ്റ്‌ ബാഹ്യഘടകങ്ങളെ മിക്കവാറും അവഗണിച്ചുകൊണ്ടാണ്‌ വിപണി ഇത്തരമൊരു തേരോട്ടം നടത്തിയത്‌.

Read More »

സെന്‍സെക്‌സില്‍ 323 പോയിന്റ്‌ നഷ്‌ടം; നിഫ്‌റ്റി 11,500ന്‌ മുകളില്‍

ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാമത്തെ ദിവസത്തെ ദിവസവും ഇടിവ്‌ നേരിട്ടു. സെന്‍സെക്‌സ്‌ 134ഉം നിഫ്‌റ്റി 11ഉം പോയിന്റ്‌ നഷ്‌ടം രേഖപ്പെടുത്തി. നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണിക്ക്‌ പക്ഷേ അത്‌ നിലനിര്‍ത്താനായില്ല.ഉച്ചക്കു ശേഷം ശക്തമായ ചാഞ്ചാട്ടമാണ്‌ വിപണിയിലുണ്ടായത്‌.

Read More »

സാമ്പത്തികരംഗം പൂർവ്വ സ്ഥിതിയിലേക്ക് എത്താൻ വേണ്ടത് അഞ്ച് വർഷം; ലോക ബാങ്ക്

കോവിഡിനെ തുടർന്ന് താറുമാറായ ആഗോള സാമ്പത്തിക രംഗം ഇനി പൂർവ്വ സ്ഥിതിയിലേക്ക് എത്തണമെങ്കിൽ കുറഞ്ഞത് അഞ്ച് വർഷം സമയമെടുക്കുമെന്ന് ലോക ബാങ്ക്.

Read More »
Personal Finance mal

സര്‍ക്കാര്‍ പദ്ധതികള്‍ വഴി സാമ്പത്തിക ആസൂത്രണം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ മതിയായ നിക്ഷേപവും ഇന്‍ഷുറന്‍സും ഉണ്ടാകുക എളുപ്പമല്ല. എന്നാല്‍ സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷയെ മുന്‍നിര്‍ത്തി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ വഴി ഒരു പ രിധി വരെ നിക്ഷേപവും ഇന്‍ഷുറന്‍സും ഉറപ്പുവരുത്താന്‍ താഴേ തട്ടിലുള്ളവര്‍ക്ക്‌ സാധിക്കും. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവര്‍ക്കിടയില്‍ ഇത്തരം പദ്ധതികളെ കുറിച്ചുള്ള അവബോധം പരിമിതമാണ്‌.

Read More »

നിഫ്‌റ്റി 11,600 പോയിന്റിന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

ഓഹരി വിപണിയിലെ മുന്നേറ്റ പ്രവണതക്ക്‌ കരുത്തേകി കൊണ്ട്‌ നിഫ്‌റ്റി ഇന്ന്‌ 11,600 പോയിന്റിന്‌ മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറി. സെന്‍സെക്‌സ്‌ 258ഉം നിഫ്‌റ്റി 82ഉം പോയിന്റ്‌ നേട്ടം രേഖപ്പെടുത്തി.

Read More »

പോളിസി ഉടമ ആത്മഹത്യ ചെയ്‌താല്‍ നോമിനിക്ക്‌ ഇന്‍ഷുറന്‍സ്‌ തുക ലഭിക്കുമോ?

പോളിസി ഉടമയുടെ മരണത്തിനുശേഷം കുടുംബാംഗങ്ങളുടെ സാമ്പത്തികമായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നത്‌. എന്നാല്‍ പോളിസി ഉടമ ആത്മഹ ത്യ ചെയ്യുകയാണെങ്കില്‍ നോമിനിക്ക്‌ സം അ ഷ്വേര്‍ഡ്‌ ലഭിക്കുമോ? ജീവിതത്തില്‍ ഉണ്ടാ കാവുന്ന അനിശ്ചിത സംഭവങ്ങള്‍ക്കുള്ള കവറേജാണ്‌ ഇന്‍ഷുറന്‍സിലൂടെ ലഭിക്കുന്നത്‌. ആത്മഹത്യയെ അനിശ്ചിത സംഭവമായി പരിഗണിക്കാനാകില്ലെന്നിരിക്കെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസിയില്‍ ആത്മഹത്യക്ക്‌ കവറേജ്‌ ലഭിക്കുമോ?

Read More »

സെന്‍സെക്‌സ്‌ 287 പോയിന്റ്‌ ഉയര്‍ന്നു

ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും മുന്നേറി. കഴിഞ്ഞ ദിവസത്തെ നഷ്‌ടം നികത്താന്‍ ഇന്നത്തെ വ്യാപാരത്തില്‍ ഓഹരി വിപണിക്ക്‌ സാധിച്ചു. സെന്‍സെക്‌സ്‌ 287ഉം നിഫ്‌റ്റി 81ഉം പോയിന്റ്‌ നേട്ടം രേഖപ്പെടുത്തി.

Read More »

മ്യൂച്വല്‍ ഫണ്ടുകള്‍ വഴി കമ്മോഡിറ്റികളില്‍ നിക്ഷേപിക്കാം

ഓഹരികളിലും സ്വര്‍ണത്തിലും റിയല്‍ എസ്റ്റേറ്റിലും നിശ്ചിത വരുമാന മാര്‍ഗങ്ങളിലും നിക്ഷേപിക്കുന്നതു പോലെ കമ്മോഡിറ്റികളില്‍ നിക്ഷേപിക്കുന്ന രീതി പൊതുവെ ഇന്ത്യയിലെ നിക്ഷേപകര്‍ക്കിടയി ല്‍ അത്ര സാധാരണമല്ല. കമ്മോഡിറ്റികളില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗങ്ങളുടെ ലഭ്യത കുറവാണ്‌ ഇതിന്‌ കാരണം. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി കമ്മോഡിറ്റികളില്‍ നിക്ഷേപിക്കാനുള്ള അവസരം ഈയിടെയായി നിക്ഷേപകര്‍ക്ക്‌ കൈവന്നിട്ടുണ്ട്‌.

Read More »

സെന്‍സെക്‌സ്‌ 98 പോയിന്റ്‌ ഇടിഞ്ഞു; ഐടി ഓഹരികള്‍ മുന്നേറി

ഓഹരി വിപണി ഇന്ന്‌ മികച്ച നിലയില്‍ തുടങ്ങിയെങ്കിലും നേട്ടം നിലനിര്‍ത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ കടുത്ത ചാഞ്ചാട്ടമാണ്‌ ഇന്നും വിപണി പ്രകടിപ്പിച്ചത്‌. സെന്‍സെക്‌സ്‌ 98ഉം നിഫ്‌റ്റി 24ഉം പോയിന്റും ഇടിവ്‌ നേരിട്ടു.

Read More »

ട്രംപ്‌ ലോകത്തിന്‌ വെറുക്കപ്പെട്ടവനെങ്കിലും വിപണിക്ക്‌ പ്രിയപ്പെട്ടവന്‍

ട്രംപിന്‌ മുമ്പുണ്ടായിരുന്ന പ്രസിഡന്റ്‌ ബരാക്‌ ഒബാമ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ട സമയത്ത്‌ ഓഹരി വിപണി ഇടിയുകയാണ്‌ ചെയ്‌തത്‌. അതേ സമയം ട്രംപ്‌ വീണ്ടും അധികാരത്തിലെത്തണമെന്നാണ്‌ വിപണി ആഗ്രഹിക്കുന്നത്‌. ട്രംപിന്റേതു പോലെ വിപണിക്ക്‌ അനുകൂലമായ സമീപനം ഡൊമോക്രാറ്റിക്‌ പാര്‍ട്ടി നേതാവ്‌ സ്വീകരിക്കില്ല എന്നതു തന്നെ കാരണം.

Read More »

ഓഹരി വിപണി നേരിയ നേട്ടത്തോടെ ക്ലോസ്‌ ചെയ്‌തു

ഓഹരി വിപണി വാരാന്ത്യത്തില്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും വിപണി നേട്ടം രേഖപ്പെടുത്തി. കടുത്ത ചാഞ്ചാട്ടമാണ്‌ ഇന്ന്‌ വിപണി പ്രകടിപ്പിച്ചത്‌.

Read More »

ഭവനം വിറ്റ്‌ ലഭിച്ച മൂലധന നേട്ടത്തിനുള്ള നികുതി എങ്ങനെ കണക്കാക്കാം?

ഇന്‍ഫ്‌ളേഷന്റെ (പണപ്പെരുപ്പം) അടിസ്ഥാനത്തില്‍ ആസ്‌തിയുടെ വിലയിലുണ്ടായ വര്‍ധന കണക്കാക്കുന്നതിനുള്ള മാനദണ്‌ഡമാണ്‌ കോസ്റ്റ്‌ ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്‌. ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളില്‍ നിന്നും മറ്റും ലഭിക്കുന്ന പലിശ മൊത്തം വരുമാനത്തില്‍ ഉള്‍പ്പെടുത്തിയാണ്‌ നികുതി നല്‍കേണ്ടത്‌. അതേ സമയം റിയല്‍ എസ്റ്റേറ്റ്‌, സ്വര്‍ണം, ഡെറ്റ്‌ ഫണ്ടുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടം കോസ്റ്റ്‌ ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയാണ്‌ കണക്കാക്കുന്നത്‌.

Read More »

ഓഹരി വിപണിയില്‍ കരകയറ്റം; നിഫ്‌റ്റി 11,450ന്‌ തൊട്ടരികെ

ഓഹരി വിപണി തുടര്‍ച്ചയായ രണ്ട്‌ ദിവസത്തെ ഇടിവിന്‌ ശേഷം ഇന്ന്‌ കരകയറി. റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ ഓഹരി കുതിച്ചുയര്‍ന്നതാണ്‌ വിപണിക്ക്‌ തുണയായത്‌. റിലയന്‍സിന്റെ ഓഹരി വില ഇന്ന്‌ ഏഴ്‌ ശതമാനത്തിലേറെ ഉയര്‍ന്നു.

Read More »

ഓഹരി വിപണിയില്‍ ഇന്നും ഇടിവ്‌

നിഫ്‌റ്റി ഫാര്‍മ സൂചിക 1.9 ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌. ബയോകോണ്‍, സിപ്ല, അര്‍ബിന്ദോ ഫാര്‍മ, ലുപിന്‍, ടോറന്റ്‌ ഫാര്‍മ എന്നീ ഓഹരികള്‍ രണ്ട്‌ ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

Read More »

പുകവലിക്കുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്‌ ലഭ്യം

ആരോഗ്യസ്ഥിതി കണക്കിലെടുത്താണ്‌ പോളിസി അനുവദിക്കുന്നതു സംബന്ധിച്ച്‌ ഇന്‍ഷുറന്‍സ്‌ കമ്പനി തീരുമാനിക്കുന്നത്‌. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ നിലവിലുണ്ടെങ്കില്‍ പ്രീമിയം ഉയരാന്‍ സാധ്യതയുണ്ട്‌. പുകവലിക്കുന്നവര്‍ക്ക്‌ ടൈപ്‌ 2 പ്രമേഹരോഗമുണ്ടെങ്കില്‍ പോളിസി നിഷേധിക്കപ്പെട്ടേക്കാം.

Read More »

നിഫ്‌റ്റി വീണ്ടും 11,350 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞു

ഓഹരി വിപണിയില്‍ ശക്തമായ ചാഞ്ചാട്ടം തുടരുന്നു. നിഫ്‌റ്റി വീണ്ടും 11,350ന്‌ താഴെ ക്ലോസ്‌ ചെയ്‌തു. ഇത്‌ തുടര്‍ന്നും വിപണി ഹ്രസ്വകാലത്തേക്ക്‌ ദുര്‍ബലമായി തുടരുമെന്ന സൂചനയാണ്‌ നല്‍കുന്നത്‌.

Read More »