
പെരുന്നാൾ ആഘോഷങ്ങൾ അടുത്തിരിക്കെ: വിപണിയിൽ കർശന നിരീക്ഷണവുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
മസ്‌കത്ത് : ഈദുൽ ഫിത്തർ ആഘോഷങ്ങൾ അടുത്തിരിക്കെ, രാജ്യത്തുടനീളമുള്ള വിപണികളിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CPA) നിരീക്ഷണം ശക്തമാക്കി. ഉത്സവ സീസണിൽ സാധാരണയായി ആവശ്യകത വർധിക്കുന്ന മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്.






























