Category: Breaking News

സംസ്ഥാനത്തെ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് സർക്കാർ തീരുമാനം

സംസ്ഥാനത്തെ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് സർക്കാർ തീരുമാനം. എക്സൈസ് വകുപ്പ് ശുപാർശ ആരോഗ്യ വകുപ്പ് എതിർത്തു. കോവിഡ് വ്യാപനം കുറഞ്ഞ ശേഷമേ ബാർ തുറക്കൂ എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

Read More »

മുരളീധരന്റെ പ്രോട്ടോകോൾ ലംഘനം: പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽ നിന്നും റിപ്പോർട്ട് തേടി

കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഒത്താശയോടെ ചട്ടം ലംഘിച്ച് പി.ആർ കമ്പനി മാനേജർ സ്മിതാ മേനോനെ 2019 നവമ്പറിൽ അബുദാബിയിൽ വെച്ചു നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തത് സംബന്ധിച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പ് ജോയൻറ് സെക്രട്ടറി (PSP &CPO) പാസ്പോർട്ട് സേവാ പ്രോഗ്രാം & ചീഫ് പാസ്പോർട്ട് ഓഫീസർ, അരുൺ കെ ചാറ്റർജിയിൽ നിന്നും റിപ്പോർട്ട് തേടി.

Read More »

സനൂപ് വധം: രണ്ട് പേര്‍ കൂടി അറസ്റ്റിൽ

  സിപിഐഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി തറയിൽ നന്ദനനെ റിമാൻഡ് ചെയ്‌തു. കേസില്‍ രണ്ടു പ്രതികളെകൂടി പൊലീസ് അറസ്റ്റുചെയ്‌തു. ചിറ്റിലങ്ങാട് സ്വദേശികളായ ആലിങ്ങ

Read More »

ഉയര്‍ന്ന തുക ആവശ്യപ്പെട്ടിട്ടില്ല; പിന്മാറ്റം രൂപരേഖ സമര്‍പ്പിച്ച ശേഷം; ലൈഫ് മിഷന്‍ പദ്ധതിയില്‍ വിശദീകരണവുമായി ശങ്കര്‍

രൂപരേഖ സമര്‍പ്പിച്ചശേഷമാണ് പദ്ധതിയില്‍ നിന്ന് പിന്‍മാറിയതെന്ന് ജി ശങ്കര്‍. യൂണിടാക് പിന്നീട് നല്‍കിയ രൂപരേഖയ്ക്ക് ഇതുമായി സാദൃശ്യമുണ്ട്. കരാറുകാര്‍ക്ക് അനുകൂലമായ തരത്തില്‍ പദ്ധതി മാറ്റി.

Read More »

വയോധികനെ മർദ്ദിച്ച എസ്.ഐക്കെതിരെ മനുഷ്യാവകാശ  കമ്മീഷൻ കേസെടുത്തു

ആയൂരിനടുത്ത് മഞ്ഞപ്പാറയിൽ വാഹന പരിശോധനക്കിടെ വയോധികനെ പ്രൊബേഷൻ എസ്.ഐ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 

Read More »

യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; തൊഴിലാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

സര്‍ക്കാര്‍ തുടര്‍ച്ചയായി നടപടിയെടുക്കുന്നതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുളള കുറ്റകൃത്യങ്ങളില്‍ കുറവുവന്നിട്ടുണ്ട്.’ – മുഖ്യമന്ത്രി പറഞ്ഞു.

Read More »

ഇന്ത്യയില്‍ 68 ലക്ഷത്തിലേറെ കോവിഡ് രോഗികള്‍; 1.05 ലക്ഷം മരണം

രാജ്യത്ത് കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 78,524 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 971 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 68.35 ലക്ഷമായി ഉയര്‍ന്നു. 58.27 ലക്ഷം പേര്‍ രോഗവിമുക്തരായി. നിലവില്‍ 9.02 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Read More »

വഴിയോര വിശ്രമകേന്ദ്ര പദ്ധതിയില്‍ അഴിമതി: ചെന്നിത്തല

റവന്യൂമന്ത്രിയുടെ അഭിപ്രായം എന്തെന്ന് വ്യക്തമാക്കണം. സ്വകാര്യ വ്യക്തികളെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.

Read More »

ലഹരിമരുന്ന് കേസ്: റിയ ചക്രബര്‍ത്തിക്ക് ജാമ്യം

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പിന്നീട് മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിലേക്ക് നയിക്കുകയായിരുന്നു.

Read More »

ഹാത്രസ് പെണ്‍കുട്ടി രണ്ട് തവണ മൊഴി നല്‍കിയെന്ന് പോലീസ്

പെണ്‍കുട്ടിയുടെ സഹോദരനും മുഖ്യപ്രതി സന്ദീപ് സിങ് താക്കൂറും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് ഫോണ്‍രേഖകള്‍ ചൂണ്ടിക്കാട്ടി പോലീസ് പറഞ്ഞു.

Read More »

മൊഴികളില്‍ വൈരുദ്ധ്യം; ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യത. ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബംഗലൂരു യൂണിറ്റ് വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ചയാണ് ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്തത്. ലഹരിക്കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്.

Read More »

രാ​ജ്യ​ത്ത് കോ​വി​ഡ് ബാധിതര്‍ 67 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 72,049 കേ​സു​ക​ള്‍

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 67 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 72,049 പേ​ര്‍​ക്ക് കൂടി കോവിഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 67,571,31 ആ​യി.

Read More »

ഡിസംബറില്‍ കോവിഡ് പ്രതിരോധ വാക്സിൻ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

ഈ വർഷം ഡിസംബറോടെ കോവിഡ് 19 നെതിരായ പ്രതിരോധ വാക്സിൻ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. രണ്ടുദിവസം നീണ്ടുനിന്ന ഡബ്ല്യൂ.എച്ച്.ഒ എക്സിക്യുട്ടീവ് യോഗത്തിന്റെ അവസാനദിനമായ ചൊവ്വാഴ്ച യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read More »

കോവിഡ് രോഗവ്യാപനം പിടിച്ചു നിർത്താനായെന്ന് മുഖ്യമന്ത്രി

കോവിഡ് രോഗവ്യാപനം പിടിച്ചു നിർത്താനായെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ ശക്തമാക്കും. ഗർഭിണികൾക്കും ഡയാലിസിസ് രോഗികൾക്കും പ്രത്യേക പരിഗണന നല്‍കും.

Read More »

ഹത്രാസ് കേസില്‍ സാക്ഷികളെ സംരക്ഷിക്കാന്‍ നടപടിയുണ്ടോ?; സത്യവാങ്മൂലം ആവശ്യപ്പെട്ട് സുപ്രീംകോടതി

ഹത്രാസ് കേസ് ഞെട്ടിക്കുന്നതും അസാധാരണവും ഭീകരവുമാണെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതിയുടെ ശക്തമായ ഇടപെടല്‍ കേസിലുണ്ടാകുമെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷതയിലുള്ള ബെഞ്ച് നല്‍കിയത്.

Read More »

തിയേറ്റര്‍ തുറക്കുന്നതിന് മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

തിയേറ്ററില്‍ പ്രവേശിക്കുന്നതിന് മുന്‍പ് എല്ലാവരെയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

Read More »

ഐഎംഎയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

ഐഎംഎയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി. ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്ന ഐഎംഎ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ മനസ്സാണ് പുഴുവരിച്ചതെന്നും മുഖ്യമന്ത്രി.

Read More »

സെക്രട്ടറിയേറ്റ് തീവെപ്പ്: ബി.ജെ.പിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്ന് കെ.സുരേന്ദ്രൻ

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാ​ഗത്തിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതാണെന്ന ബി.ജെ.പി നിലപാട് ശരിവെക്കുന്നതാണ് ഫോറൻസിക്ക് റിപ്പോർട്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച ഫോറൻസിക്ക് റിപ്പോർട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Read More »

ശബരിമല ദര്‍ശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഓണ്‍ലൈന്‍ ദര്‍ശനം ഏര്‍പ്പെടുത്താമെന്ന് വിദഗ്ധ സമിതി

പത്ത് വയസിനും അറുപത് വയസ്സിനും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രം ദര്‍ശനം ഏര്‍പ്പെടുത്തും. തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസം 1000 പേര്‍ക്ക് ദര്‍ശനം അനുവദിക്കും. വാരാന്ത്യത്തില്‍ 2,000 പേര്‍ ആകാമെന്നും മന്ത്രി അറിയിച്ചു. വിശേഷദിവസങ്ങളില്‍ 5,000 വരെയാകാമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായി മന്ത്രി അറിയിച്ചു.

Read More »

ഹത്രാസ് ബലാത്സംഗക്കൊല ഞെട്ടിച്ചു; തങ്ങളുടെ അധികാരം ഉപയോഗിക്കാന്‍ ആലോചിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ്

അതേസമയം, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Read More »

തനിക്കെതിരെ ജാതി വിവേചനം ഉണ്ടായതായി ആർ എൽ വി രാമകൃഷ്ണൻ; വിശദീകരണവുമായി മന്ത്രി എകെ ബാലൻ

തനിക്കെതിരെ ജാതി വിവേചനം ഉണ്ടായതായി ആർ എൽ വി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിലായിരുന്ന രാമകൃഷ്ണൻ ആശുപത്രിവിട്ടു.

Read More »

തൃശൂരില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍

സോനയുടെ സുഹൃത്താണ് മഹേഷ്. മഹേഷിന്റെ സാമ്പത്തിക ചൂഷണവും പീഡനങ്ങളും വീട്ടുകാരെ അറിയിച്ചതും അവര്‍ പരാതി നല്‍കിയതുമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

Read More »

ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ബെംഗളൂരു ശാന്തി നഗറിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. ബിനീഷ് ഇന്നലെ ഉച്ചയോടെ നഗരത്തിൽ എത്തിയിട്ടുണ്ട്.

Read More »

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശുപത്രി വിട്ടു

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാല് ദിവസത്തെ ദിവസത്തിന് ശേഷം ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയ ട്രംപ്, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടന്‍ സജീവമാകുമെന്ന് അറിയിച്ചു. കൊവിഡില്‍ ഭയപ്പെടേണ്ടെന്ന് പുറത്തിറങ്ങിയ ശേഷം ട്രംപ് ട്വീറ്റ് ചെയ്തു.

Read More »

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; ഇന്നലെ 61,267 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. ഇന്നലെ മാത്രം ഇന്ത്യയില്‍ 61,267 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 66,85,083 ആയി ഉയര്‍ന്നു.

Read More »