
അർജുന്റെ മൃതദേഹം കിട്ടിയെന്ന വാർത്ത അറിഞ്ഞതിനു ശേഷം കണ്ണാടിക്കലിലെ വീട്ടിൽ ഉയരുന്നത് തേങ്ങലുകൾ മാത്രം; ആശ്വസിപ്പിക്കാനാകാതെ നാട്.
കോഴിക്കോട് : അർജുന്റെ മൃതദേഹം കിട്ടിയെന്ന വാർത്ത അറിഞ്ഞതിനു ശേഷം കണ്ണാടിക്കലിലെ വീട്ടിൽ തളംകെട്ടി മൂകത. അർജുന്റെ ഭാര്യ, മകൻ, അച്ഛൻ, അമ്മ, സഹോദരിമാർ എല്ലാവരും വീട്ടിലുണ്ടായിരുന്നു. ആരും മാധ്യമങ്ങളോട് ഒന്നും പറയാൻ തയാറായില്ല.





























