
വാടക വർധിച്ചിട്ടും അബുദാബിയെ ഹൃദയത്തോട് ചേർത്ത് പിടിച്ച് നഗരവാസികൾ; കാരണം തുറന്ന് പറഞ്ഞ് മലയാളികൾ
അബുദാബി: അബുദാബിയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ കുതിപ്പ് തുടരുകയാണ്. വിവിധ നഗരഭാഗങ്ങളില്‍ 10 വർഷക്കാലയളവിനിടെ ഏറ്റവും ഉയർന്ന നിരക്കിലാണ് വാടകയെന്നാണ് വിവിധ ഏജന്‍സികളുടെ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വില്ലകൾക്ക് 10 ശതമാനവും അപ്പാർട്മെന്റുകള്‍ക്ക് 16 ശതമാനവുമാണ്



























