മുംബൈ: ബോളീവുഡ് താരം കങ്കണ റണൗട്ടിനും സഹോദരി രംഗോലിക്കുമെതിരെ കേസെടുക്കാന്‍ ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് കോടതിയുടെ നിര്‍ദേശം. കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്‌നസ് ട്രെയിനറുമായ മുനവറലി സയിദാണ് പരാതി നല്‍കിയത്.
മുംബൈയെ പാക് അധീന കശ്മീരുമായി ഉപമിച്ച് കങ്കണ ട്വീറ്റ് ചെയ്തിനെതിനെ തുടര്‍ന്നാണ് മുനവറലി കോടതിയെ സമീപിച്ചത്. പ്രഥമ ദൃഷ്ടിയില്‍ ആരോപണ വിധേയ കുറ്റംചെയ്തതായി ബോധ്യപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ നിശിദമായ അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.












