കെ.അരവിന്ദ്
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതിനു ശേഷം ചിലപ്പോഴൊക്കെ ഉപഭോക്താക്കള്‍ക്ക് `കാഷ് ബാക്ക്’ ലഭിക്കാറുണ്ട്. ചില ബാങ്കുകളുടെ പ്രത്യേക കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ സ്ഥിരമായി നിശ്ചിത ശതമാനം പണം തിരികെ നല്‍കുന്ന സ്‌കീമുകളുമുണ്ട്.
ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇങ്ങനെ പണം ലഭിക്കുന്നത് സാധനങ്ങള്‍ക്കു ള്ള ഡിസ്‌കൗണ്ട് പോലെ ആകര്‍ഷകമാണ്. എന്നാല്‍ സാധനങ്ങള്‍ക്കുള്ള കിഴിവിനു ശേ ഷം പണം കൊടുക്കുന്നതു പോലെയല്ല ഉപഭോക്താവിന് കൊടുത്ത പണത്തിന്റെ നിശ്ചി ത ശതമാനം തിരികെ ലഭിക്കുന്നത്. നികുതി വിധേയമായ വരുമാനമുള്ളവര്‍ ഇങ്ങനെ തി രികെ ലഭിക്കുന്ന പണം സ്വന്തം വരുമാനത്തി ല്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതായത് നികു തി കണക്കാക്കുമ്പോള്‍ ഇങ്ങനെ ലഭിക്കുന്ന പണം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
സാധാരണ നിലയില്‍ ഇങ്ങനെ തിരികെ ലഭിക്കുന്ന പണത്തിന് നികുതി കണക്കാക്കി നല്‍കാന്‍ മിക്കവരും ശ്രദ്ധിക്കാറില്ല. ചെറിയ തുകയായിരിക്കും ഇത്തരത്തില്‍ ലഭിക്കുന്നതെന്നതിനാല്‍ ആദായ നികുതി വകുപ്പിന്റെ ക ണ്ണില്‍ പെടാതെ പോകാം. എന്നാല്‍ വലിയ തുക കാഷ്‌ബാക്കായി ലഭിക്കുമ്പോള്‍ കുറെക്കൂടി ശ്രദ്ധ പാലിക്കേണ്ടതുണ്ട്. സ്ഥിരം യാത്രക്കാര്‍ രാജ്യാന്തര എയര്‍ലൈന്‍ ടിക്കറ്റുകളും വിദേശ ഹോട്ടല്‍ മുറികളും ബുക്ക് ചെയ്യുമ്പോള്‍ 100 ശതമാനം കാഷ്‌ബാക്ക് പോലുള്ള ഓഫറുകള്‍ ഇടയ്‌ക്ക് നല്‍കാറുണ്ട്. ഇങ്ങനെ വലിയ തുക തിരികെ ലഭിക്കുമ്പോള്‍ അത് സ്വന്തം വരുമാനത്തില്‍ ഉള്‍പ്പെടുത്തി നികുതി നല്‍കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ആദായ നികുതി നിയമം സെക്ഷന്‍ 56 പ്രകാരം മറ്റ് സ്രോതസുകളില്‍ നിന്നുള്ള വരുമാനം എന്ന വിഭാഗത്തിലാണ് ഇത്തരത്തില്‍ തിരികെ ലഭിക്കുന്ന പണം ഉള്‍പ്പെടുത്തേണ്ടത്. സാധാരണ നിലയില്‍ കാഷ്‌ബാക്ക് ചെറി യ തുകയായിരിക്കുമെന്നതിനാല്‍ മിക്കവരും അത് വരുമാനത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച മുഴുവന്‍ കാഷ് ബാക്കുകളും എത്രയെന്ന് തിട്ടപ്പെടുത്തി അത് മറ്റ് സ്രോതസുകളില്‍ നിന്നുള്ള വരുമാനം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയാണ് ഒരു നല്ല നികുതിദാതാവ് ചെയ്യേണ്ടത്.
സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കിഴിവില്‍ നിന്ന് വ്യത്യസ്‌തമായി കാഷ്‌ബാക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയാണ് പതിവ്. അതിനാല്‍ ഇത് കണക്കില്‍ പെടുന്ന വരുമാനത്തിലേക്കാണ് വരുന്നത്.
നേരത്തെ കാഷ്‌ബാക്കുകളും റിവാര്‍ഡ് പോയിന്റുകളും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോ ഴും കാഷ്‌ബാക്കുകളും റിവാര്‍ഡ് പോയിന്റുകളും നല്‍കുന്നുണ്ട്. ചില ബാങ്കുകളുടെ പ്രത്യേക ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഏതൊരു പണമിടപാടിനും നിശ്ചിത ശതമാനം കാഷ് ബാ ക്ക് നല്‍കുന്നുണ്ട്.
നേരത്തെ ബാങ്കുകളുടെ റി വാര്‍ഡ് പോയിന്റുകള്‍ ഉപയോഗിച്ച് കിഴിവ് നേടുന്നതിന് ചില പ്രത്യേക സ്ഥലങ്ങളില്‍ നിന്നോ ചില പ്രത്യേക സാധനങ്ങളോ വാങ്ങേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി നേരിട്ട് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് കാഷ്‌ബാക്ക് നല്‍കുന്ന രീതി ചില ബാങ്കുകള്‍ അനുവര്‍ത്തിക്കുന്നുണ്ട്.