കാര്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയം ലാഭിക്കാന്‍ ശ്രമിക്കരുത്‌

insurance

കെ.അരവിന്ദ്‌

കാര്‍ ഇന്‍ഷുറന്‍സിന്‌ കമ്പനികള്‍ താഴ്‌ന്ന പ്രീമിയം ഓഫര്‍ ചെയ്യാറുണ്ടെങ്കിലും അത്തരം പോളിസികള്‍ മതിയായ കവറേജ്‌ നല്‍കുന്നുണ്ടോയെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. പ്രീമിയം കുറയുന്നതിന്‌ അനുസരിച്ച്‌ കാറിന്റെ ഇന്‍ഷൂര്‍ഡ്‌ ഡിക്ലേര്‍ഡ്‌ വാല്യു (ഐഡിവി) കുറഞ്ഞെന്നു വരാം. അത്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ കുറയുന്നതിന്‌ കാരണമാകും.

കാര്‍ ഇന്‍ഷുറന്‍സ്‌ പോളിസിയുടെ സം ഇന്‍ഷൂര്‍ഡ്‌ തുകയാണ്‌ കാറിന്റെ ഇന്‍ഷൂര്‍ഡ്‌ ഡിക്ലേര്‍ഡ്‌ വാല്യു. കാര്‍ ഇന്‍ഷൂര്‍ ചെയ്‌തിരിക്കുന്ന തുകയുടെ അടിസ്ഥാനത്തിലാണ്‌ കാര്‍ മോഷ്‌ടിക്കപ്പെടുകയോ അപകടങ്ങളില്‍ അറ്റക്കുറ്റപ്പണി നടത്താനാകാത്ത വിധം തകരുകയോ ചെയ്‌താല്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത്‌. അതിനാല്‍ പ്രീമിയം കുറഞ്ഞ പോളിസി എടുക്കുന്നതിനല്ല കാര്‍ ഉടമ പ്രാധാന്യം നല്‍കേണ്ടത്‌. മതിയായ ഇന്‍ഷൂര്‍ഡ്‌ ഡിക്ലേര്‍ഡ്‌ വാല്യു ഉറപ്പുവരുത്തിയതിനു ശേഷമേ പ്രീമിയം താരതമ്യം ചെയ്യേണ്ടതുള്ളൂ.

സമഗ്രമായ കാര്‍ ഇന്‍ഷുറന്‍സ്‌ പോളിസി രണ്ടു തരത്തിലുള്ള റിസ്‌കുകളാണ്‌ കവര്‍ ചെയ്യുന്നത്‌. കാറിന്‌ വരുന്ന കേടുപാടുകള്‍ ക്കുള്ളതാണ്‌ ആദ്യത്തെ കവറേജ്‌. കാര്‍ ഓടിക്കുന്നതിനിടെ മറ്റൊരു വാഹനത്തിന്‌ കേടുപാട്‌ സംഭവിക്കുകയോ മറ്റൊരു വ്യക്തിക്ക്‌ അപകടം സംഭവിക്കുകയോ ചെയ്യുകയാണെങ്കില്‍ നല്‍കുന്ന കവറേജ്‌ ആണ്‌ രണ്ടാമത്തേത്‌. രണ്ടാമത്തെ കവറേജിനുള്ള പ്രീമിയം നിയമാനുസൃതമായാണ്‌ തീരുമാനിക്കുന്നത്‌. അതേസമയം ആദ്യത്തെ കവറേജിനുള്ള പ്രീമിയം കാറിന്റെ ഇന്‍ഷൂര്‍ഡ്‌ ഡിക്ലേര്‍ഡ്‌ വാല്യുവിനെ അടിസ്ഥാനമാക്കിയാണ്‌ നിശ്ചയിക്കുന്നത്‌. അതുകൊണ്ടുതന്നെ കാര്‍ ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുമ്പോഴും പുതുക്കുമ്പോഴും കാറിന്റെ ഇന്‍ഷൂര്‍ഡ്‌ ഡിക്ലേര്‍ഡ്‌ വാല്യു പ്രധാനമായി വരുന്നു.

Also read:  ആലീസ് ജി വൈദ്യന്‍ ജിയോജിത് ഡയറക്ടര്‍ ബോര്‍ഡില്‍

പുതിയ കാര്‍ വാങ്ങുമ്പോള്‍ അത്‌ വില്‍ക്കുന്ന വിലയുടെ അടിസ്ഥാനത്തിലാണ്‌ ഇന്‍ഷൂര്‍ഡ്‌ ഡിക്ലേര്‍ഡ്‌ വാല്യു നിശ്ചയിക്കുന്നത്‌. പുതിയ കാറിന്റെ ഇന്‍ഷൂര്‍ഡ്‌ ഡിക്ലേര്‍ഡ്‌ വാല്യു നിശ്ചയിക്കുന്നത്‌ എക്‌സ്‌-ഷോറൂം വിലയില്‍ നിന്നും തേയ്‌മാന നിരക്ക്‌ കുറച്ചതിനു ശേഷമാണ്‌. സാധാരണ നിലയില്‍ പുതിയ കാറുകളുടെ തേയ്‌മാന നിരക്ക്‌ അഞ്ച്‌ ശതമാനമാണ്‌. അതായത്‌ പുതിയ കാറുകളുടെ പരമാവധി ഇന്‍ഷൂര്‍ഡ്‌ ഡിക്ലേര്‍ഡ്‌ വാല്യു എക്‌സ്‌ ഷോറൂം വിലയുടെ 95 ശതമാനമായിരിക്കും.

കാര്‍ ഷോറൂമില്‍ നിന്നും പുറത്തിറങ്ങുന്നതോടെ തേയ്‌മാന നിരക്ക്‌ ഉയരുകയും ഇന്‍ഷൂര്‍ഡ്‌ ഡിക്ലേര്‍ഡ്‌ വാല്യു കുറയുകയും ചെയ്യുന്നു. ഓരോ വര്‍ഷവും ഇന്‍ഷൂര്‍ഡ്‌ ഡിക്ലേര്‍ഡ്‌ വാല്യു നിശ്ചിത നിരക്കില്‍ കുറയുന്നുണ്ട്‌. കാര്‍ വാങ്ങി ഒരു വര്‍ഷമാകുമ്പോഴേക്കും ഇന്‍ഷൂര്‍ഡ്‌ ഡിക്ലേര്‍ഡ്‌ വാല്യു 15 ശതമാനമാണ്‌ കുറയുന്നത്‌. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 20 ശതമാനം, 30 ശതമാനം, 40 ശതമാനം എന്നിങ്ങനെ കുറയുന്നു. കാര്‍ വാങ്ങി അഞ്ച്‌ വര്‍ഷമാകുമ്പോഴേക്കും ഇന്‍ഷൂര്‍ഡ്‌ ഡിക്ലേര്‍ഡ്‌ വാല്യു വാങ്ങിയ വിലയുടെ 50 ശതമാനം മാത്രമായിരിക്കും. ഓരോ തവണ പ്രീമിയം പുതുക്കുമ്പോഴും തേയ്‌മാന നിരക്കിന്‌ അനുസരിച്ചാണ്‌ ഇന്‍ഷൂര്‍ഡ്‌ ഡിക്ലേര്‍ഡ്‌ വാല്യു നിശ്ചയിക്കുന്നത്‌. അതേസമയം കാറിന്റെ ഇന്‍ഷൂര്‍ഡ്‌ ഡിക്ലേര്‍ഡ്‌ വാല്യു സ്വന്തം നിലയില്‍ നിശ്ചയിക്കാന്‍ ഉടമയ്‌ക്ക്‌ അവസരമുണ്ട്‌. ഇത്തരത്തില്‍ നിശ്ചയിക്കാവുന്ന ഐഡിവിക്ക്‌ ഓരോ ഇന്‍ഷുറന്‍സ്‌ കമ്പനിയും കുറഞ്ഞ പരിധിയും കൂടിയ പരിധിയും നിശ്ചയിച്ചിട്ടുണ്ട്‌. ഐഡിവിക്ക്‌ അനുസരിച്ച്‌ പ്രീമിയത്തിലും മാറ്റം വരും. ഐഡിവി കുറയുമ്പോള്‍ പ്രീമിയം കുറയും.

Also read:  3 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഡോ.എസ് ജയശങ്കർ ഖത്തറിൽ.

ഐഡിവിക്ക്‌ തുല്യമായ ക്ലെയിം നിശ്ചയിക്കുന്നത്‌ രണ്ട്‌ സാഹചര്യങ്ങളിലാണ്‌. കാര്‍ മോഷ്‌ടിക്കപ്പെടുകയോ അറ്റക്കുറ്റപ്പണി നടത്താനാകാത്ത വിധം അപകടത്തില്‍ 75 ശതമാനം തകരുകയോ ചെയ്‌താല്‍ ഐഡിവി പൂര്‍ണമായും ക്ലെയിം ചെയ്യാം. കാര്‍ മോഷ്‌ടിക്കപ്പെട്ടാല്‍ ഉടന്‍ ക്ലെയിം തീര്‍പ്പാക്കാറില്ല. പൊലീസ്‌ അന്വേഷണത്തില്‍ കാര്‍ കണ്ടെത്താനാകാതെ വരികയാണെങ്കില്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം മാത്രമേ ക്ലെയിം തീര്‍പ്പാക്കുകയുള്ളൂ. അതുപോലെ കാര്‍ അറ്റക്കുറ്റപ്പണി നടത്താനാകാത്ത വിധം തകരുകയാണെങ്കില്‍ 75 ശതമാനത്തോളം കേടുപാടുണ്ടെന്ന്‌ പ്രത്യേക ഏജന്റുമാരുടെ പരിശോധനയിലൂടെ കണ്ടെത്തുകയാണെങ്കില്‍ മാത്രമേ ഐഡിവിക്ക്‌ തുല്യമായ ക്ലെയിം തുക ലഭിക്കുകയുള്ളൂ.

Also read:  ആരോഗ്യ ഇന്‍ഷുറന്‍സില്‍ മതിയായ കവറേജ്‌ ഉറപ്പാക്കണം

അഞ്ച്‌ വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകളുടെ ഐഡിവി കാര്‍ ഉടമയും ഇന്‍ഷുറന്‍സ്‌ കമ്പനിയും തമ്മിലുള്ള പരസ്‌പര ധാരണയുടെ അടിസ്ഥാനത്തിലാണ്‌ നിശ്ചയിക്കുന്നത്‌. അത്തരം കാറുകള്‍ക്ക്‌ വരുന്ന കേടുപാടുകള്‍ക്കുള്ള കവറേജിനുള്ള പ്രീമിയം പൊതുവെ ഉയര്‍ന്നതായിരിക്കും.

ചുരുക്കത്തില്‍ ഐഡിവി കുറച്ചു കാണിച്ചാല്‍ പ്രീമിയം കുറയുമെങ്കിലും കാറിന്‌ മതിയായ കവറേജ്‌ ലഭിക്കുന്നതിന്‌ പ്രീമിയം അല്‍പ്പം വര്‍ധിച്ചാലും മതിയായ ഐഡിവി നിശ്ചയിക്കുന്നതാണ്‌ ഉചിതമെന്നാണ്‌ കാര്‍ ഉടമകള്‍ മനസിലാക്കേണ്ടത്‌.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES