കൊച്ചി: കഴിഞ്ഞ ദിവസം അറസ്റ്റിലായ റൗഫിന് ലോക്ക്ഡൗണ്‍ സമയത്ത് വന്‍തോതില്‍ വിദേശഫണ്ട് എത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയായ ഇയാളിലൂടെയാണ് സംഘടനയ്ക്ക് പണമെത്തുന്നത്.
ക്യാമ്പസ് ഫ്രണ്ട് സെക്രട്ടറിയുടെ അക്കൗണ്ടില്‍ 2 കോടി 21 ലക്ഷം രൂപ കണ്ടെത്തി. റൗഫ് ഷെറീഫിന്റെ മൂന്ന് അക്കൗണ്ടുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചത്. 31 ലക്ഷം രൂപ വിദേശത്ത് നിന്ന് എത്തിയതായും കണ്ടെത്തി. റൗഫ് ഷെരീഫിനെ തിരുവനന്തപുരത്ത് നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാത്രസില്‍ പോകാന്‍ ക്യാമ്പസ് ഫ്രണ്ട് അംഗങ്ങള്‍ പണം നല്‍കിയെന്ന് ഇ.ഡി പറയുന്നു. അതീഖര്‍ റഹ്‌മാന്‍ ഹാത്രസില്‍ പോയത് സിദ്ദിഖ് കാപ്പനുമൊന്നിച്ചാണ്. അതീഖറിനെ അറിയില്ലെന്ന് സിദ്ദിഖ് കാപ്പന്‍ നുണ പറഞ്ഞു.
റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇ.ഡിയുടെ കണ്ടെത്തലുകള്‍. റൗഫിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.