കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ആരെയെങ്കിലും സ്ഥിരപ്പെടുത്തിയെങ്കില്‍ അവര്‍ താത്കാലിക ജീവനക്കാരായി തുടരുമെന്ന് കോടതി പറഞ്ഞു. നിയമന അധികാരം പിഎസ്‌സിക്കാണ്. മറിച്ചുള്ള നീക്കം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും കോടതി പറഞ്ഞു.
സിന്‍ഡിക്കേറ്റ് തീരുമാനം സ്റ്റേ ചെയ്യാന്‍ നേരത്തെ സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.