തിരുവനന്തപുരം: കിഫ്ബിയെ വിമര്‍ശിക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് നിരാകരിക്കണമെന്ന പ്രമേയം നിയമസഭയില്‍. കിഫ്ബിയെക്കുറിച്ചുള്ള സിഎജി കണ്ടെത്തലുകള്‍ വസ്തുതാപരമായി തെറ്റാണെന്ന് പ്രമേയത്തില്‍ പറയുന്നു. കിഫ്ബിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അനാവശ്യവും സാമാന്യ നീതിയുടെ ലംഘനമെന്നും പ്രമേയത്തില്‍ പറയുന്നു.
ഭരണഘടനാ സ്ഥാപനത്തെ വിമര്‍ശിക്കുന്ന പ്രമേയം മുഖ്യമന്ത്രി സഭയില്‍ ഉന്നയിക്കുന്നത് അസാധാരണ കീഴ്‌വഴക്കമാണെന്ന് പ്രതിപക്ഷം പറഞ്ഞു. നിരാരിക്കുന്നുവെന്ന പ്രമേയം വിചിത്രമാണ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. നിരാകരിക്കണം എന്ന് പറയാന്‍ സഭയ്ക്ക് എന്തധികാരം? സഭയ്ക്ക് അത്തരമൊരു അധികാരമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടിയെന്ന് ജയിംസ് മാത്യു വ്യക്തമാക്കി. എ.ജി സുനില്‍ രാജിന്റെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. പറവൂരുകാരനായ എ.ജിയുടെ പ്രവര്‍ത്തികളെല്ലാം അറിഞ്ഞാണ് ഈ പ്രമേയമെന്ന് ജയിംസ് മാത്യു പറഞ്ഞു.