ബെംഗളൂരു: കഫേ കോഫി ഡേയുടെ സിഇഒ ആയി സ്ഥാപകന്‍ വിജി സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവിക ഹെഗ്‌ഡേ സ്ഥാനമേറ്റു. വിജി സിദ്ധാര്‍ത്ഥ മരണപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഭാര്യ മാളവിക ഹെഗ്‌ഡേ പുതിയ നിയോഗം ഏറ്റെടുത്തത്. തിങ്കളാഴ്ച്ചയാണ് മാളവിക സ്ഥാപനത്തിന്റെ സിഇഒ ആയി ചുമതലയേറ്റത്.
കഴിഞ്ഞ വര്‍ഷം ജുലൈയിലാണ് കഫേ കോഫി ഡേ സ്ഥാപകനായ വിജി സിദ്ധാര്‍ത്ഥയെ ദൂരൂഹ സാഹചര്യത്തില്‍ കാണാതാകുന്നതും പിന്നീട് മൃതദേഹം നേത്രാവതി നദിക്ക് സമീപത്തു നിന്നും കണ്ടെത്തുന്നതും. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മകളാണ് മാളവിക ഹെഗ്‌ഡേ. സിദ്ധാര്‍ത്ഥയുടെ മരണശേഷം കോഫി ഡേ എന്റര്‍പ്രൈസസ് സ്വതന്ത്ര ബോര്‍ഡ് അംഗം എസ് വി രംഗനാഥിനെ ഗ്രൂപ്പിന്റെ ഇടക്കാല ചെയര്‍മാനായി തിരഞ്ഞെടുത്തിരുന്നു. സിദ്ധാര്‍ത്ഥയ്ക്കും മാളവികയ്ക്കും രണ്ട് ആണ്‍മക്കളാണുള്ളത്.










