കെ.അരവിന്ദ്
ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്‌ത്രീയുണ്ടെന്ന് പറയാറുണ്ട്. അതുപോലെ ഏതൊരു കമ്പനിയുടെയും വിജയത്തിന് പിന്നില്‍ രണ്ട് സ്‌ത്രീകളെങ്കിലും ഉണ്ടായിരിക്കുമെന്നാണ് ബാങ്ക് ഓഫ് അമേരി ക്ക മെറില്‍ ലിഞ്ച് നടത്തിയ പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ കമ്പനികളുടെ കാര്യത്തില്‍ സ്‌ത്രീസൗഹൃദപരമായ സമീപനം ശുഷ്‌കമാണ്.
ഏഷ്യാ പസഫിക് മേഖലയിലെ കമ്പനി കളില്‍ ബോര്‍ഡില്‍ രണ്ട് സ്‌ത്രീകളെങ്കിലും അംഗങ്ങളായുള്ള കമ്പനികളുടെ ഓഹരികള്‍ ക്ക് വിപണി പ്രത്യേക മൂല്യമാണ് കല്‍പ്പിക്കു ന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം കമ്പനികളുടെ ഓഹരി വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം ഉയര്‍ന്നതാണെന്നും പ്രോഫിറ്റ് മാര്‍ജിനും ഡിവിഡന്റ് യീല്‍ഡും മികച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിംഗവൈവിധ്യം കമ്പനികളുടെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി, വിപണിമൂല്യം തുടങ്ങിയവ മെച്ചപ്പെടുത്തുമെന്നാണ് റിപ്പോര്‍ ട്ടിലെ കണ്ടെത്തല്‍.
അതേ സമയം ഏഷ്യാ പസഫിക് മേഖല യിലെ കമ്പനികളില്‍ സ്‌ത്രീകളുടെ പ്രാതിനി ധ്യം താരതമ്യേന കുറവാണെന്നും റിപ്പോര്‍ ട്ടില്‍ പറയുന്നു. ഏഷ്യയിലെ ജനസംഖ്യയുടെ 49 ശതമാനവും സ്‌ത്രീകളാണ്. മൊത്ത ആഭ്യ ന്തര ഉല്‍പ്പാദനത്തിന്റെ 36 ശതമാനവും സം ഭാവന ചെയ്യുന്നത് സ്‌ത്രീകളാണ്. എന്നാല്‍ ഈ മേഖലയിലെ കമ്പനികളുടെ ബോര്‍ഡില്‍ 12 ശതമാനം സ്‌ത്രീ പ്രാതിനിധ്യം മാത്രമേയു ള്ളൂ. ബോര്‍ഡില്‍ രണ്ട് സ്‌ത്രീകളെങ്കിലുമുള്ള കമ്പനികള്‍ മറ്റ് കമ്പനികളേക്കാള്‍ വലിപ്പത്തി ലും ബിസിനസിലും മികവ് പുലര്‍ത്തുന്നു വെന്നാണ് പഠനത്തില്‍ പറയുന്നത്.
അതേ സമയം ഇന്ത്യയില്‍ സ്‌ത്രീകളുടെ പ്രാതിനിധ്യം ഇപ്പോഴും കുറഞ്ഞ നിലയിലാണ്. സ്‌ത്രീകള്‍ക്ക് കമ്പനി ഡയറക്‌ടര്‍ ബോര്‍ഡുകളില്‍ പ്രാതിനിധ്യം നല്‍കുന്നതില്‍ ഇന്ത്യയും ഏറെ പിന്നിലാണെന്ന് സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ തൊഴില്‍ശക്തിയുടെ 40 ശതമാനവും സ്‌ത്രീകളാണെങ്കിലും ഇന്ത്യന്‍ കമ്പനികളുടെ ഡയറക്‌ടര്‍ ബോര്‍ഡുകളിലെ സ്‌ത്രീ പ്രാതിനിധ്യം പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ്. രാഷ്‌ട്രീയം, ബിസിനസ് തുടങ്ങിയ വിവിധ മേഖലകളില്‍ സ്‌ത്രീകളുടെ പ്രാതിനിധ്യം വര്‍ധിച്ചുവരികയാണെങ്കിലും ഇന്ത്യയിലെ കോര്‍പ്പറേറ്റുകളുടെ തലപ്പത്ത് ലിംഗസമത്വം കൈവരാന്‍ നാം ഏറെ ദൂരം മുന്നോട്ടുപോകേണ്ടിവരും.
കിരണ്‍ മജുംദാറിനെ പോലുള്ള വനിതകള്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ് ലോകത്തിന്റെ തലപ്പത്തുണ്ട്. പക്ഷേ ഇന്ത്യയിലെ കോര്‍പ്പറേറ്റ് നേതൃത്വങ്ങളിലെ സ്‌ത്രീകളുടെ പ്രാതിനിധ്യം മൊത്തം കണക്കിലെടുക്കുമ്പോള്‍ അ ത് വളരെ ശുഷ്‌കമാണ്. കമ്പനികളുടെ മാനേജ്‌മെന്റുകളില്‍ നിലനില്‍ക്കുന്ന ഈ ലിംഗവിവേചനത്തോട് പല തരത്തിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ദിശയില്‍ ചില നീക്കങ്ങളുണ്ടായ ത്. ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളുടെ ഡയറക്‌ടര്‍ ബോര്‍ഡുകളില്‍ ഒരു സ്‌ത്രീയെ എ ങ്കിലും ഉള്‍പ്പെടുത്തിയിരിക്കണമെന്ന വ്യവ സ്ഥ കൊണ്ടുവന്നത് 2014ലെ കമ്പനി നിയമ ത്തിലാണ്. സ്‌ത്രീകളായ ബന്ധുക്കളെയോ കൂട്ടുകാരെയോ നിയോഗിച്ചാണ് പല കമ്പനികളും ഇത് പാലിക്കാന്‍ ശ്രമിക്കുന്നത്. അതേ സമയം കമ്പനികളില്‍ ഒരു സ്വതന്ത്ര വനിതാ ബോര്‍ഡ് അംഗമെങ്കിലും വേണമെന്ന് സെബി നി ഷ്‌കര്‍ഷിച്ചെങ്കിലും പല കമ്പനികളും അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല.