തിരുവനന്തപുരം: കേരളത്തെ നോളക് ഇക്കോണമി ആക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് തോമസ് ഐസക്. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ലാപ്പ്‌ടോപ്പ് നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ് എങ്കിലും ഉണ്ടാകണം എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സംവരണ വിഭാഗത്തിന് സൗജന്യമായി ലാപ്‌ടോപ്പ് വിതരണണം ചെയ്യും. ബിപിഎല്‍ വിഭാഗത്തിന് 25 ശതമാനം സബ്‌സിഡി ഉണ്ടാകും.
അതുപോലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കും. കെ ഫോണ്‍ പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മന്തരി പറഞ്ഞു. ഇതിന്റെ ഒന്നാംഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ജൂലൈയോടെ കെ ഫോണ്‍ പദ്ധതി സമ്പൂര്‍ണ്ണമാകും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമാകും.
കൂടാതെ കേരളത്തില്‍ ഇന്‍ര്‍നെറ്റ് ഹൈവേ ആരുടെയും കുത്തകയായിരിക്കില്ലെന്നും എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം ഉയരുകയും ചെറിയ വിലയില്‍ സേവനം ലഭ്യമാകുകയും ചെയ്യും.











