ലണ്ടന്‍: ചാരക്കഥകളിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ ജോണ്‍ ലി കാരി (89) അന്തരിച്ചു. ഞായറാഴ്ച ബ്രിട്ടനിലെ കോണ്‍വാളില്‍ വെച്ചാണ് അന്തരിച്ചത്. ന്യുമോണിയ ബാധിച്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതെന്ന് അദ്ദേഹത്തിന്റെ കുടുംബവും സഹായിയും അറിയിച്ചു. ദി സ്‌പൈ ഹൂ കം ഇന്‍ ഫ്രം ദി കോള്‍ഡാണ് അദ്ദേഹത്തെ ലോകപ്രശസ്‌കതനാക്കുന്നത്.
ബ്രിട്ടന്‍ ഇന്റലിജന്റ്സ് സര്‍വീസില്‍ ജോലി ചെയ്തിരുന്ന കാരി പിന്നീട് എഴുത്തിലേക്ക് തിരിയുകയായിരുന്നു.ഇതുവരെ 25 നോവലുകളും ഒരു ഓര്‍മക്കുറിപ്പും പുറത്തിറക്കി. ശീത സമര കാലത്തെക്കുറിച്ചുള്ള അടയാളപ്പെടുത്തലുകളാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍. ടിങ്കര്‍ ടെയ്ലര്‍ സോള്‍ജിയര്‍ സ്പൈ, സ്പൈ ഹു കെയിം ഫ്രം ദ കോള്‍ഡ്, ദ നൈറ്റ് മാനേജര്‍, ദ കോസ്റ്റന്റ് ഗാര്‍ഡനര്‍ എന്നിവയാണ് പ്രധാന കൃതികള്‍.











