ലണ്ടന്‍: കോവിഡ് വാക്‌സിന്‍ പൂര്‍ണതോതില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബ്രിട്ടണ്‍. ഫൈസര്‍-ബയോടെക് വാക്‌സിന്‍ അടുത്തയാഴ്ച്ച മുതല്‍ ബ്രിട്ടണില്‍ ഉപയോഗിച്ച് തുടങ്ങും. ജനങ്ങളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടണ്‍.
ഫൈസറിന്റെ വാക്‌സിന്‍ 95 ശതമാനം കാര്യക്ഷമതയാണ് അവകാശപ്പെടുന്നത്. രോഗികളുടെ പ്രായവും മറ്റ് അസുഖങ്ങളും പരിഗണിച്ചായിരിക്കും മുന്‍ഗണനാപട്ടിക തയ്യാറാക്കുക.












