English हिंदी

Blog

bjp-election

 

അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം. ഫലം വന്ന ആറ് മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലും ബിജെപി ഭരണം നിലനിര്‍ത്തി. അഹമ്മദാബാദ് കോര്‍പറേഷനില്‍ 80 സീറ്റുകളില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന് നേടാനായത് 20 സീറ്റ്. 120 സീറ്റുകളുളള സൂറത്ത് കോര്‍പറേഷനില്‍ ബി.ജെ.പി 56 സീറ്റുകളില്‍ ബിജെപി വിജയിച്ചു.

Also read:  "താറാവുകള്‍ക്കൊപ്പം കളിച്ചോളൂ, വട്ടപൂജ്യമാകരുത്" : മോദിക്കെതിരെ കപില്‍ സിബല്‍

സൂറത്ത് കോര്‍പറേഷനില്‍ ആംആദ്മി പാര്‍ട്ടി ആദ്യമായി അക്കൗണ്ട് തുറന്നു. നിലവിലെ ഫലമനുസരിച്ച് 18 സീറ്റുകളില്‍ എ.എ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസിന് 8 സീറ്റുകള്‍ മാത്രമാണ് നേടാനായത്. വഡോദരയില്‍ ബി.ജെ.പി 41 സീറ്റുകളില്‍ വിജയിച്ചപ്പോള്‍, കോണ്‍ഗ്രസ് 7 സീറ്റിലൊതുങ്ങി. രാജ്കോട്ട് മുന്‍സിപ്പല്‍ കോര്‍പറേഷനിലെ 48 സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. ജാംനഗറിലെ 28 സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.ഭാവ്‌നഗറില്‍ ബി.ജെ.പി 32 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 8 സീറ്റിലും വിജയിച്ചു.

Also read:  ബീഹാറില്‍ വിജയിച്ചാല്‍ കാര്‍ഷിക ബില്‍ റദ്ദാക്കും; പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം