തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ ശോഭാ സുരേന്ദ്രന്‍ ഫാക്ടര്‍ ഇല്ലെന്ന് കെ സുരേന്ദ്രന്‍. ബിജെപിയില്‍ വ്യക്തിഗത ഫാക്ടറുകള്‍ ഇല്ല. കൃഷ്ണദാസ് പക്ഷമോ ശോഭ സുരേന്ദ്രന്‍ പക്ഷമോ ഇല്ല. നേതാക്കള്‍ മത്സരിക്കുന്നത് പാര്‍ട്ടിക്ക് വേണ്ടായാണ്. പാര്‍ട്ടിയില്‍ നിന്ന് ഇവര്‍ മാറി നില്‍ക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടിപ്പോലും പ്രവര്‍ത്തിക്കാത്തതിനു ന്യായീകരണമില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ബിജെപി വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രന്‍.











