കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായമാകാത്തതിനെ തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ പോത്തുകുണ്ടിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത്. പോത്തുകുണ്ട് സ്വദേശി രേഷ്മയായിരുന്നു സ്ഥാനാര്‍ത്ഥി.ഇവര്‍ക്ക് 20 വയസ് മാത്രമേ ഉള്ളൂ.
മത്സരിക്കാന്‍ 21 വയസ്സ് തികയണമെന്ന നിബന്ധന നിലവിലിരിക്കെയാണ് ഈ നടപടി. സൂക്ഷ്മപരിശോധനയില്‍ വരണാധികാരി പത്രിക തള്ളിയതോടെ ഒടുവില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയെ പിടിച്ച് ഒറിജിനല്‍ സ്ഥാനാര്‍ത്ഥിയാക്കി.